Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 5:28 AM IST Updated On
date_range 22 March 2022 5:28 AM ISTവഴിയില്‍കിടന്ന് കെ.എസ്.ആര്‍.ടി.സി; പ്രതിസന്ധിയിലായി യാത്രക്കാർ
text_fieldsbookmark_border
അടിമാലി: വഴിയില്‍ കിടന്ന് റെക്കോഡിട്ട് കെ.എസ്.ആര്‍.ടി.സി. മൂന്നാര്‍-കുയിലിമല സര്‍വിസാണ് പതിവായി കേടായി വഴിയില്‍ കിടക്കുന്നത്. പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജില്ല ആസ്ഥാനത്ത് എത്തുന്നതിന് ഗ്രാമീണ മേഖലയിലൂടെ സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സിക്കാണ് തകരാറും സർവിസ് മുടക്കവും പതിവായിരിക്കുന്നത്. തിങ്കളാഴ്ച മുരിക്കാശ്ശേരിക്ക് സമീപം ചിന്നാര്‍ പുഴയോരത്ത് കേടായി സര്‍വിസ് മുടങ്ങിയതാണ് ഒടുവിലത്തെ സംഭവം. കല്ലാര്‍കുട്ടിയില്‍നിന്ന് കമ്പിളിക്കണ്ടം, മുരിക്കാശ്ശേരി വഴിയാണ് ഈ സര്‍വിസ്. പൊതുവെ സ്വകാര്യ സര്‍വിസുകള്‍ കുറവായ ഈ പാതയില്‍ മുരിക്കാശ്ശേരിയിലെ സ്‌കൂള്‍, കോളജ് വിദ്യാർഥികളും ജില്ല ആസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരും ഈ ബസിനെയാണ് ആശ്രയിക്കുന്നത്. ഇടുക്കി മെഡിക്കല്‍ കോളജ്, ജില്ല കലക്ടറുടെ കാര്യാലയം, ജില്ല പൊലീസ് മേധാവിയുടെ കാര്യാലയം, ഡിവൈ.എസ്.പി ഓഫിസ് തുടങ്ങി ജില്ലയിലെ പ്രധാന ഓഫിസുകളില്‍ വിവിധ ആവശ്യങ്ങൾക്ക് പോകുന്നവരും ഈ ബസിനെ ആശ്രയിക്കുന്നു. ബസ് പതിവായി പണിമുടക്കുന്നതോടെ ടാക്‌സികളിലോ സമാന്തര വാഹനങ്ങളിലോ കയറിയാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. എന്നാല്‍, സ്‌കൂള്‍-കോളജ് വിദ്യാർഥികള്‍ക്ക് നടക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. അടിയന്തരമായി അധികൃതര്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് ആവശ്യം. മൂന്നാറില്‍നിന്ന് ആരംഭിച്ച് അടിമാലി, കല്ലാര്‍കുട്ടി, കമ്പിളിക്കണ്ടം, മുരിക്കാശ്ശേരി വഴിയാണ് ഈ ബസ് ജില്ല ആസ്ഥാനമായ കുഴിലിമലയില്‍ എത്തുന്നത്. idl adi 1 k s r t c ചിത്രം. തകരാറിലായതിനെത്തുടര്‍ന്ന് മുരിക്കാശ്ശേരിക്ക് സമീപം വഴിയരികില്‍ ഒതുക്കിയിട്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
