Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജെൻഡർ ബജറ്റുമായി...

ജെൻഡർ ബജറ്റുമായി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്

text_fields
bookmark_border
ജെൻഡർ ബജറ്റുമായി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്
cancel
കട്ടപ്പന: പാർശ്വവത്കൃത സമൂഹത്തിന്​ തുല്യപരിഗണന നൽകുന്ന കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്‍റെ ജെൻഡർ ബജറ്റ് വൈസ് പ്രസിഡന്‍റ്​ അവതരിപ്പിച്ചു. ഇടുക്കി ജില്ലയിൽ ആദ്യമാണ് സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ എന്നിവരടക്കുന്ന പാർശ്വവത്കൃത സമൂഹത്തിന് പരിഗണന നൽകി ഒരു ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിക്കുന്നത്. 2022- 2023 സാമ്പത്തിക വർഷത്തിൽ 48,16,21,250 രൂപ വരവും 47, 86,08,750 രൂപ ചെലവും 30,12,500 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോൺസൺ അവതരിപ്പിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതി കാലത്തെ കട്ടപ്പന ബ്ലോക്കിന്‍റെ ആദ്യത്തെ ബജറ്റാണിത്. 25ന് ബജറ്റിൽമേലുള്ള ചർച്ച നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ജോസ് സ്കറിയ കണ്ണമുണ്ടയിൽ പറഞ്ഞു. ഇത്തവണത്തെ പദ്ധതി വിഹിതത്തിന്‍റെ 30 ശതമാനം ആവാസ് സോഫ്റ്റ് മുഖാന്തരം കണ്ടെത്തിയ 1950 ഗുണഭോക്താക്കൾക്ക് പി.എം.എ.വൈ. പദ്ധതിയിൽ വീട് നിർമിക്കാൻ നീക്കിവെച്ചിട്ടുണ്ട്. ആരോഗ്യ മേഖലക്ക്​ ഊന്നൽ നൽകി ബ്ലോക്ക് പഞ്ചായത്തിന്‍റെ അധീനതയിൽ വരുന്ന രണ്ട്​ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിനും കാഷ്വാലിറ്റി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള പദ്ധതിക്കും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. രണ്ട് സി.എച്ച്.സികളിലും സായാഹ്​ന ഒ.പി. സൗകര്യം തയാറാക്കുന്നതിനായി 30 ലക്ഷം, സി.എച്ച്.സി. വികസനത്തിന് ഹെൽത്ത് ഗ്രാന്‍റായി ലഭിക്കുന്ന ഒരു കോടി രൂപയും പുതിയ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2017 - 2018 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച ക്ഷീരസമൃദ്ധി പദ്ധതി തുടരും. പദ്ധതി വിഹിതത്തിന് ആനുപാതികമായി ക്ഷീരകർഷകർക്ക് പാൽ സബ്സിഡിയായി ഈ വർഷവും തുക വകയിരുത്തിയിട്ടുണ്ട്. സമ്പൂർണ നീർത്തടാധിഷ്ഠിത വികസനം, ജൈവ കൃഷി പ്രോത്സാഹനം, രാസ പദാർഥങ്ങളുടെ ശാസ്ത്രീയമായ ഉപയോഗം തുടങ്ങിയവ മണ്ണ് സംരക്ഷണ വകുപ്പ്, കൃഷി വകുപ്പ് എന്നിവരുമായി ചേർന്ന് നടപ്പാക്കും. പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകുന്നതിന് 40 ലക്ഷം രൂപ അനുവദിച്ചു. ഒപ്പം പഠ്​നാ ലിഖ്​നാ അഭിയാനുമായി സഹകരിച്ച് സമ്പൂർണ സാക്ഷരത ഉറപ്പ് വരുത്തും. ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്ക് ചലന ശ്രവണ ഉപകരണങ്ങൾ നൽകുന്ന കരുതൽ പദ്ധതിക്ക്​ 50 ലക്ഷം രൂപയും ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ സ്കോളർഷിപ്പിനായി 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കുടിവെള്ള പദ്ധതിക്ക്​ ഒന്നര കോടി, ജലസേചന പദ്ധതി 50 ലക്ഷം, ജെൻഡർ റിസോഴ്​സ് സെന്‍റർ, വനിതകൾക്ക് സ്ഥിരം പരിശീലന കേന്ദ്രം, ബ്ലോക്ക് പഞ്ചായത്തും എല്ലാ ഘടക സ്ഥാപനങ്ങളും സ്ത്രീ സൗഹൃദമാക്കുന്ന പദ്ധതികളും, സ്മാർട്ട് അംഗൻവാടി പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോ: കട്ടപ്പന ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ അന്നമ്മ ജോൺസൺ അവതരിപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story