Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപാമ്പാടുംപാറയില്‍...

പാമ്പാടുംപാറയില്‍ സ്‌കൂള്‍ ഗ്രൗണ്ട് കൈയേറി ടാര്‍ ഉരുക്കല്‍

text_fields
bookmark_border
പാമ്പാടുംപാറയില്‍ സ്‌കൂള്‍ ഗ്രൗണ്ട് കൈയേറി ടാര്‍ ഉരുക്കല്‍
cancel
നെടുങ്കണ്ടം: റോഡ് പണിക്ക്​ അടുപ്പുകൂട്ടി ടാര്‍ ഉരുക്കുന്നത് ഗവ. എൽ.പി സ്‌കൂള്‍ ഗ്രൗണ്ടില്‍. പാമ്പാടുംപാറ പഞ്ചായത്ത് തമിഴ്-മലയാളം എല്‍.പി സുകൂളിലാണിത്. പാമ്പാടുംപാറ-മന്നാക്കുടി റോഡ് നിർമാണത്തിനായുള്ള മെറ്റല്‍, ടാര്‍ നിറച്ച വീപ്പകള്‍, വിറക് തുടങ്ങി മുഴുവന്‍ സാധനങ്ങളും ഈ ഗ്രൗണ്ടിലാണ് ഇറക്കിയിട്ടിരിക്കുന്നത്. ടാര്‍ ഉരുക്കി നിറച്ച വീപ്പകള്‍ പലതും അടച്ചിട്ടുപോലുമില്ല. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ അപകടത്തിന് സാധ്യത ഏറെയാണ്. മാത്രവുമല്ല ഇവിടെ ടാര്‍ ഉരുക്കാന്‍ അടുപ്പുകൂട്ടുമ്പോഴുണ്ടാകുന്ന പുക കുട്ടികൾക്കും അധ്യാപകർക്കും ബുദ്ധിമുട്ട്​ സൃഷ്ടിക്കുകയും ചെയ്യുന്നു. സ്‌കൂള്‍വക സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെങ്കില്‍ സര്‍ക്കാറിന്‍റെ പ്രത്യേക അനുമതി വാങ്ങണമെന്നിരിക്കെയാണ് ഈ അനധികൃത നടപടി. ചുട്ടുപഴുത്ത് കിടക്കുന്ന ടാര്‍ വീപ്പയിലേക്കെങ്ങാനും കുട്ടികള്‍ എത്തിനോക്കുമോ എന്ന ഭയപ്പാടിലാണ് അധ്യാപകരും രക്ഷിതാക്കളും. കൂടാതെ സ്‌കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്ന്​ സോഷ്യല്‍ ഫോറസ്ട്രിയുടെ തൈ വില്‍പനക്കായുള്ള നഴ്‌സറി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്​. പാമ്പാടുംപാറ പഞ്ചായത്ത് 15ആം വാര്‍ഡിലെ നഴ്‌സറിയാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫെബ്രുവരി ഒന്നിന്​ ആരംഭിച്ചിരിക്കുന്നത്. മുമ്പ് പഞ്ചായത്ത് സ്‌കൂള്‍ ആയിരുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍, ഇപ്പോഴും പഞ്ചായത്തിന്‍റെ അധീനതയിലാണെന്ന് പറഞ്ഞ് പഞ്ചായത്ത്​ അധികൃതര്‍ സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തി സ്ഥലം കൈയേറിയതാണെന്നും ആക്ഷേപമുണ്ട്​. idl ndkm 1. സ്‌കൂള്‍ ഗൗണ്ടില്‍ അനധികൃതമായി ഇറക്കിയിരിക്കുന്ന ടാറിങ്​ സാമഗ്രികള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story