Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2022 5:28 AM IST Updated On
date_range 21 March 2022 5:28 AM ISTകേക്കണം, ഈ തേക്കിന്‍റെ വിശേഷം
text_fieldsbookmark_border
Add വനദിനം പാക്കേജ് ചെറുതോണി: അരനൂറ്റാണ്ടായി വനമേഖലയിൽ റോഡിന്‍റെ സംരക്ഷണയിൽ ഒരു വൃക്ഷ മുത്തച്ഛൻ. ഇടുക്കി-അടിമാലി റോഡിൽ ചുരുളിക്കും കരിമ്പനുമിടയിൽ അട്ടിക്കളത്താണ് ലക്ഷങ്ങൾ വിലമതിക്കുന്ന തേക്ക് മരം. റോഡിന്‍റെ ഇടതുവശത്ത് നഗരംപാറ റേഞ്ചിൽപ്പെട്ട ഇടുക്കി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ സംരക്ഷിതവനമാണ്. ഈ ഒരു തേക്കുമരം മാത്രം അതിർത്തിയിൽനിന്ന് തെന്നിമാറി റോഡരികിലായി. വനത്തിനുള്ളിലെ വിലപിടിപ്പുള്ള ഈട്ടി, തേക്കുൾപ്പെടെയുള്ള മരങ്ങൾ വനംകൊള്ളക്കാരുടെ വാളിനിരയായെങ്കിലും ഈ തേക്കുമരം മാത്രം കടത്തിക്കൊണ്ടുപോകാൻ ആർക്കും കഴിഞ്ഞില്ല. രാത്രിയും പകലും വാഹനങ്ങൾ ഇടതടവില്ലാതെ ഓടുന്ന റോഡിൽനിന്ന് മറ്റുള്ളവരുടെ കണ്ണുവെട്ടിച്ചു കടത്തിക്കൊണ്ടുപോകുക അസാധ്യമാണ്. മുമ്പ് ഒരു ഹർത്താൽ ദിനത്തിൽ ഈ മരം വെട്ടിക്കടത്താൻ ശ്രമം നടന്നിരുന്നു. രാത്രി പട്രോളിങ്ങിനെത്തിയ പൊലീസിനെ കണ്ട് കള്ളന്മാർ ഓടി മറഞ്ഞു. മറ്റൊരിക്കൽ മരത്തിന്‍റെ മുകൾഭാഗം വെട്ടിക്കൊണ്ടുപോകാനുള്ള ശ്രമവും പരാജയപ്പെട്ടു. ഒരു അപകടവളവ് കൂടിയാണിവിടം. ഒരിക്കൽ നിയന്ത്രണംവിട്ട് വന്ന വാഹനം ഈ മരത്തിലിടിച്ച് നിന്നതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. താഴെ വനത്തിനുള്ളിൽനിന്ന് വാനരന്മാർ ചാടിക്കളിക്കാൻ കൂട്ടമായെത്തുന്നതും ഈ തേക്കിന്‍റെ ശിഖരങ്ങളിലാണ്. ധനപാലൻ മങ്കുവ ചിത്രം TDL Teak tree ഇടുക്കി-അടിമാലി റോഡിൽ അട്ടിക്കളത്ത് റോഡരികിലെ തേക്കുമരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story