Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഉടമകൾ സൗജന്യമായി സ്ഥലം...

ഉടമകൾ സൗജന്യമായി സ്ഥലം നൽകി; റോഡ് യാഥാർഥ്യമാകുന്നു

text_fields
bookmark_border
ഉടമകൾ സൗജന്യമായി സ്ഥലം നൽകി; റോഡ് യാഥാർഥ്യമാകുന്നു
cancel
മുട്ടം: സ്ഥല ഉടമകൾ സൗജന്യമായി സ്ഥലം വിട്ടുനൽകിയതോടെ വള്ളിപ്പാറ, എള്ളുംപുറം സ്വദേശികളുടെ വർഷങ്ങളായുള്ള ആഗ്രഹം സഫലമായി. വള്ളിപ്പാറ-എള്ളുംപുറം റോഡാണ്​ കാലങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമാകുന്നത്​. രണ്ട് കിലോമീറ്റർ ദുരമുള്ള പാതക്ക്​ ആവശ്യമായ ഭൂരിഭാഗം സ്ഥലവും ഉടമകൾ പഞ്ചായത്തിന് വിട്ട് നൽകിയിരുന്നു. ബാക്കി ഭാഗം കൂടി ലഭിച്ചതോടെയാണ് ഇപ്പോൾ റോഡ്​ പൂർണമാകുന്നത്. ഇനി വള്ളിപ്പാറയിൽനിന്ന്​ എള്ളുംപുറത്ത്​ എത്താൻ ചുറ്റിക്കറങ്ങേണ്ട ആവശ്യമില്ല. അഞ്ച്​ കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കേണ്ട ദൂരം പുതിയ പാത തുറന്നതോടെ 2.3 കിലോമീറ്ററായി ചുരുങ്ങും. ആറ്​ മീറ്റർ വീതിയിലാണ് റോഡ് ഒരുങ്ങുന്നത്. എന്നാൽ, ടാറിങ്ങ് ,കോൺക്രീറ്റ് എന്നിവ ചെയ്ത് വഴി ഗതാഗത യോഗ്യമാക്കണം. 2.3 കിലോമീറ്റർ ദൂരത്തിൽ ഒരു കിലോമീറ്ററോളം നിലവിൽ മൺ റോഡാണ്. കൂടാതെ മണ്ണെടുത്ത പ്രദേശത്ത്​ കൽകെട്ടുകളും പണിതുയർത്തേണ്ടതായുണ്ട്. ത്രിതല പഞ്ചായത്ത് സംവിധാനം, എം.പി, എം.എൽ.എ എന്നിവരുടെ സഹായത്താൽ എത്രയും വേഗം റോഡ് പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണെന്ന് വാർഡ് അംഗം ടെസി സതീഷ് പറഞ്ഞു. tdl mltm 2 നിർമാണം പുരോഗമിക്കുന്ന വള്ളിപ്പാറ-എള്ളുംപുറം റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story