Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചിന്നക്കനാലിലെ കൈയേറിയ...

ചിന്നക്കനാലിലെ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ റവന്യൂ വകുപ്പ്

text_fields
bookmark_border
P/4 lead... ഭൂമിയിലധികവും വന്‍കിടക്കാരുടെ കൈകളിലാണ് അടിമാലി: ചിന്നക്കനാലിലെ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാന്‍ റവന്യൂ വകുപ്പ് നടപടി ആരംഭിച്ചു. ഇതിന് മുന്നോടിയായി കോടതിയില്‍ നിലനില്‍ക്കുന്ന കേസുകള്‍ വീണ്ടും പരിഗണിക്കാൻ റവന്യൂ വകുപ്പ് അപേക്ഷനല്‍കി. ഏക്കര്‍ കണക്കിന് റവന്യൂ ഭൂമിയിലാണ് കൈവശാവകാശം ഉന്നയിച്ച് കയേറ്റക്കാര്‍ കോടതിയെ സമീപിച്ചത്. കോടതി ഉത്തരവിലൂടെ ഈ ഭൂമികളും തിരിച്ചുപിടിക്കുന്നതിനാണ് റവന്യൂവകുപ്പ്​ നീക്കം. ഇതോടൊപ്പം മുന്നൂറ്റിയൊന്ന് കോളനിയില്‍ ആദിവാസികള്‍ക്ക് വിതരണം നടത്തി അന്യാധീനപ്പെട്ട ഭൂമിയും തിരിച്ചുപിടിക്കാന്‍ നടപടി ആരംഭിച്ചു. ഈ ഭൂമിയിലധികവും വന്‍കിടക്കാരുടെ കൈകളിലാണ്. 301 ആദിവാസികള്‍ക്ക് 1.5 ഏക്കര്‍ ഭൂമിയാണ് വിതരണം നടത്തിയത്. കാട്ടാന ശല്യമാണ് ഇവിടെ കുടിയിരുത്തിയ ആദിവാസികള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകാന്‍ കാരണം. 30ല്‍ താഴെ കുടുംബങ്ങളാണ് ഇവിടെ ഇപ്പോഴുള്ളത്. കാട്ടാന ഭീഷണിയില്‍ ഇവരും പ്രതിസന്ധിയിലാണ്. അഞ്ച് കേസുകളാണ് ഹൈകോടതിയില്‍ മാത്രം നിലനില്‍ക്കുന്നത്. ഇത് വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് വേണ്ടിയാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഇതോടൊപ്പം കലക്ടര്‍ തീര്‍പ്പാക്കേണ്ട നാല് കേസുകളും. സബ് കലക്ടർ തീര്‍പ്പാക്കേണ്ട മൂന്ന് കേസുകളും വേഗത്തില്‍ തീര്‍പ്പാക്കി ഏറ്റെടുക്കുന്നതിനാണ് റവന്യൂ വകുപ്പിന്‍റെ തീരുമാനമെന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍ പറഞ്ഞു. ആദിവാസികള്‍ക്ക് വിതരണം നടത്തിയ മുന്നൂറ്റിയൊന്ന് കോളനിയിലടക്കം ആളില്ലാത്ത പ്ലോട്ടുകള്‍ ഏറ്റെടുക്കുന്നതിനായി പട്ടികവർഗ വകുപ്പുമായി ചേര്‍ന്ന് നടപടി വേഗത്തിലാക്കി. റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുക്കല്‍ നടപപടികളുമായി രംഗത്തുവന്നതോടെ ഇത്തരം ഭൂമികള്‍ പാട്ടത്തിന് നല്‍കി കൈവശമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമം നടക്കുന്നതായി ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story