Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരണ്ട്​...

രണ്ട്​ വാഹനാപകടങ്ങളിലായി ഏഴുപേർക്ക് പരിക്ക്

text_fields
bookmark_border
രണ്ട്​ വാഹനാപകടങ്ങളിലായി ഏഴുപേർക്ക് പരിക്ക്
cancel
അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്തിനും അടിമാലിക്കും ഇടയിൽ രണ്ട്​ വാഹനാപകടങ്ങളിലായി ഏഴുപേർക്ക്​ പരിക്ക്​. ഇരുമ്പുപാലത്ത് സ്വകാര്യ ബസും പിക്​അപ്പും കൂട്ടിയിടിച്ചാണ് ആദ്യ അപകടം. അടിമാലിയിൽനിന്ന് തൊടുപുഴക്ക്​ പോയ ബസും മൂവാറ്റുപുഴയിൽനിന്ന് അടിമാലി ഭാഗത്തേക്കുവന്ന പിക്​അപ്പുമാണ്​ കൂട്ടിയിടിച്ചത്. ബസ് യാത്രക്കാരായ ദിയ (നാല്​), ജയ (45), സരസു (62), ശൈലജ (50), അരുൺ (38), പിക്​അപ് ഡ്രൈവർ തിരുപ്പൂർ ഗോപാലപുരം സ്വദേശി ചിന്നദൂരൈ (56), സഹായി ഉദുമൽപേട്ട സ്വദേശി ആനന്ദ് (30) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചീയപ്പാറക്ക് സമീപം ആറാംമൈലിൽ ലോറിയും കാറും കൂട്ടിയിടിച്ചാണ് മറ്റൊരു അപകടം. വാഹനത്തിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. --- idl adi 5 accident ചിത്രം . ദേശീയപാതയിൽ ഇരുമ്പുപാലത്ത് ബസും പിക്​അപ്പും കൂട്ടിയിടിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story