Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൊള്ളലേറ്റ കാഴ്ചകൾ;...

പൊള്ളലേറ്റ കാഴ്ചകൾ; ആളിപ്പടർന്ന്​ വേദന

text_fields
bookmark_border
p2 lead.... 79കാരനായ പിതാവിന്‍റെ ആസൂത്രണത്തിൽ രക്ഷപ്പെടാനാകാതെ നാലംഗ കുടുംബം വെന്തുമരിച്ചതിൽ ഞെട്ടി നാട്​ ​ ​തൊടുപുഴ: നാടിനെ ഞെട്ടിച്ച വാർത്ത കേട്ടാണ്​ ശനിയാഴ്ച ചീനിക്കുഴി ഗ്രാമം ഉണരുന്നത്​. ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് ഫൈസലിന്‍റെയും ഭാര്യ ഷീബയുടെയും മക്കളായ മെഹറിൻ, അസ്ന എന്നിവരുടെ ദാരുണാന്ത്യം ഉൾക്കൊള്ളാൻ നാടിനായിട്ടില്ല. മകനെയും കുടുംബത്തെയും കൊലപ്പെടുത്താൻ 79 വയസ്സുകാരനായ പിതാവ് ഹമീദ് നടത്തിയ ആസൂത്രണത്തിൽ രക്ഷപ്പെടാൻ ഒരു മാർഗവുമില്ലാതെ നാലംഗ കുടുംബം വെന്തുമരിച്ചത്​ നാട്ടുകാരെ​ ഞെട്ടിച്ചിരിക്കുകയാണ്​.​ വെള്ളിയാഴ്ച അർധ രാത്രിയോടെ ഫൈസലി​ന്‍റെ വീട്ടിൽനിന്ന്​ നിലവിളികേട്ട്​ നാട്ടുകാർ​ ഓടിയെത്തുമ്പോൾ വാതിലുകൾ അകത്തുനിന്ന്​ പൂട്ടിയിരുന്നു. വീടിന്‍റെ ഇടതുവശത്തെ മുറിയിൽനിന്ന്​ പൊട്ടിത്തെറിയുടെ ശബ്​ദവും കേട്ടു. ഇവർ വാതിലുകൾ തകർത്ത്​ അകത്തുകയറുമ്പോൾ മുറിയിൽ നിറയെ ​പുകയും തീയുമായിരുന്നു. മുറികളിൽ നോക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഇതിനിടെ പൊലീസും എത്തി. ഇവരാണ്​ മുറിക്കുള്ളിലെ ബാത്ത്​ റൂമിൽ നാലുപേ​രെയും മരിച്ചനിലയിൽ കണ്ടെത്തുന്നത്​. വിവരമറിഞ്ഞ്​ രാവിലെ മുതൽ തന്നെ സമീപ പ്രദേശങ്ങളിൽ നിന്നടക്കം നിരവധി പേർ വീട്ടിലേക്ക്​ എത്തിക്കൊണ്ടിരുന്നു. പ്രദേശവാസികൾക്കെല്ലാം ഫൈസലിനെയും കുടുംബത്തെക്കുറിച്ചും നല്ലത് മാത്രമേ പറയാനുള്ളൂ. എല്ലാവർക്കും സഹായികളായിരുന്നു ഇവരെന്ന്​ അയൽവാസിയായ ച​ന്ദ്രിക പറയുന്നു. ചിരിച്ച മുഖ​ത്തോടെയല്ലാതെ ഇവരെ കണ്ടിട്ടില്ല. അയൽക്കാരുമായൊക്കെ നല്ല ബന്ധമായിരുന്നു. ഇടക്കൊക്കെ ഹമീദുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഒരു കൂട്ടക്കൊലയിലേക്ക്​ നയിക്കുന്ന വലിയ പക ഉണ്ടാകുമെന്നൊന്നും ആരും പ്രതീക്ഷിച്ചില്ലെന്നും ഇവർ പറയുന്നു. ഹമീദ്​ നാട്ടുകാരുമായൊന്നും വലിയ ബന്ധം പുലർത്തിയിരുന്നില്ല. മരണവിവരം അറിഞ്ഞ്​ ചീനിക്കുഴയിലെ കടകൾ പലരും തുറന്നില്ല. വീട്ടിലേക്കെത്തിയവർ കുട്ടികളുടെയടക്കം മൃതദേഹം കണ്ട്​ പൊട്ടിക്കരഞ്ഞു. കുടുംബത്തി​ന്‍റെ മൃതദേഹം വീട്ടിൽനിന്ന്​ നാല്​ ആംബുലൻസുകളിലായി കയറ്റുമ്പോൾ സ്ത്രീകളടക്കമുള്ളവരുടെ സങ്കടം നിലവിളികളായി മാറിയിരുന്നു. നെഞ്ചുലക്കുന്ന കാഴ്ചകളായി കുട്ടികളുടെ പുസ്തകങ്ങളും പാതികരിഞ്ഞ വസ്ത്രങ്ങളും കണ്ട്​ നിന്നവരുടെ നെഞ്ചുലച്ചു. ​ഉച്ചയോടെ പ്രതിയുമായി വീട്ടിൽ തെളിവെടുപ്പിനെത്തിയ പ്രതിഷേധവും ചീത്ത വിളികളുമായി നാട്ടുകാർ തടിച്ചുകൂടി. തൊടുപുഴ ഡിവൈ.എസ്​.പി എ.ജി. ലാലിന്‍റെ നേതൃത്വത്തിൽ നൂറോളം ​പേരടങ്ങുന്ന പൊലീസ്​ സംഘമാണ്​ എത്തിയത്​. പ്രതിഷേധങ്ങൾക്കിടെ​ വളരെ ബുദ്ധിമുട്ടിയാണ്​ പ്രതി ഹമീദിനെ പൊലീസ്​ തിരികെ വാഹനത്തിൽ കയറ്റിയത്​. വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്​തു. ------- TDL 100 ചീനിക്കുഴിയിലെ വീട്ടിൽനിന്ന് മൃതദേഹങ്ങൾ ആംബുലൻസിലേക്ക്​ മാറ്റുമ്പോൾ ദുഃഖാർത്തരായി അയൽവാസികൾ -- TDL 101 കൂട്ടക്കൊല നടന്ന ചീനിക്കുഴിയിലെ വീടിന്​ സമീപം തടിച്ചുകൂടിയവർ ---- TDL 102 തീപിടിച്ച വീട്ടിൽനിന്ന്​ പുറത്തെടുത്ത പാതികത്തിയ വസ്ത്രങ്ങൾ ------ TDL 103 സംഭവസ്ഥലത്തുനിന്ന്​ പൊലീസ്​ കണ്ടെടുത്ത പെട്രോൾ നിറച്ച കുപ്പികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story