Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:38 AM IST Updated On
date_range 20 March 2022 5:38 AM ISTസി.പി.എം അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ തിരിച്ചടിക്കും -സി.പി. മാത്യു
text_fieldsbookmark_border
കട്ടപ്പന: കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കട്ടപ്പനയിലും കാഞ്ചിയാറിലും സി.പി.എം, ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു പ്രവർത്തകർ നടത്തിയ ആക്രമണം ആസൂത്രിതമാണെന്ന് ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യു. സി.പി.എം ആക്രമണത്തിന്‍റെ പാത പിന്തുടര്‍ന്നാല്‍ കോണ്‍ഗ്രസ് തിരിച്ചടിക്കുമെന്നും ഊരിയ വാള്‍ ഉറയിലിടുന്നതാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് നല്ലതെന്നും സി.പി. മാത്യു പറഞ്ഞു. സി.പി.എം അക്രമവാഴ്ചക്കെതിരെ കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്‍റ് തോമസ് മൈക്കിള്‍ അധ്യക്ഷതവഹിച്ചു. എ.ഐ.സി.സി അംഗം ഇ.എം. ആഗസ്തി, കെ.പി.സി.സി ഭാരവാഹികളായ അഡ്വ. എം.എന്‍. ഗോപി, തോമസ് രാജന്‍, എ.പി. ഉസ്മാന്‍, ഡി.സി.സി ഭാരവാഹികളായ ജോയി വെട്ടിക്കുഴി, ജോണി കുളംപള്ളി, ജോര്‍ജ് ജോസഫ് പടവന്‍, അഡ്വ. കെ.ജെ. ബെന്നി, ബിജോ മാണി, ടി.എസ്. ബേബി, ബ്ലോക്ക് പ്രസിഡന്‍റ് മനോജ് മുരളി, കെ.എസ്.യു. ജില്ല പ്രസിഡന്‍റ് ടോണി തോമസ്, ഗായത്രി നന്ദു, ജെ.പി.എം കോളജ് യൂനിയന്‍ ചെയര്‍മാന്‍ ബേസില്‍ ബെന്നി എന്നിവര്‍ സംസാരിച്ചു. ----- TDL prathishedham സി.പി.എം ആക്രമണത്തിൽ കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രേതിഷേധ സദസ്സിന് മുന്നോടിയായി നടന്ന പ്രകടനം ------ പച്ചക്കറി ലോറി പെരിയാറിലേക്ക് മറിഞ്ഞു ചെറുതോണി: തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിൽ ചെറുതോണി പാലത്തിൽ നിയന്ത്രണംവിട്ട പച്ചക്കറിലോറി കൈവരി തകർത്ത് പെരിയാറിലേക്ക് മറിഞ്ഞു. ഡ്രൈവർ ധനേഷ് (22) രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ച മൂന്നിനാണ് അപകടം. തമിഴ്നാട് കമ്പത്തുനിന്ന് നിറയെ പച്ചക്കറിയുമായി ആലുവയിലേക്കുപോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പൂർണമായും വെള്ളത്തിൽ മുങ്ങിയ വാഹനം ഇടുക്കിയിൽനിന്ന് അഗ്നിരക്ഷസേന എത്തിയാണ് കരക്കുകയറ്റിയത്. ചെറുതോണി പാലം നിർമാണത്തിനായി എത്തിച്ച ക്രെയിൻ ഉപയോഗിച്ച് രാവിലെതന്നെ വാഹനം കരക്കെടുത്തു. ----- ചിത്രം TDL Lory ചെറുതോണി പാലത്തിൽനിന്ന് പെരിയാറ്റിലേക്കുമറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നു ------ 38പേര്‍ക്ക് കോവിഡ് തൊടുപുഴ: ജില്ലയില്‍ ശനിയാഴ്ച 38പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 87പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി ഒന്ന്, ഇരട്ടയാർ രണ്ട്, കാമാക്ഷി രണ്ട്, കാഞ്ചിയാർ ഒന്ന്, കട്ടപ്പന നാല്, കോടിക്കുളം ഒന്ന്, കുമാരമംഗലം ഒന്ന്, മരിയാപുരം മൂന്ന്, നെടുങ്കണ്ടം മൂന്ന്, പാമ്പാടുംപാറ ഒന്ന്, പീരുമേട് രണ്ട്, തൊടുപുഴ നാല്, ഉടുമ്പൻചോല രണ്ട്, ഉപ്പുതറ രണ്ട്, വണ്ടന്മേട് രണ്ട്, വാത്തിക്കുടി ഒന്ന്, വാഴത്തോപ്പ് രണ്ട്, വെള്ളിയാമറ്റം നാല്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story