Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടുക്കിയിൽ വന്നിട്ട്​...

ഇടുക്കിയിൽ വന്നിട്ട്​ ഇടക്കിട്ട്​ പോകല്ലേ...

text_fields
bookmark_border
P/4 lead... തൊടുപുഴ: ഇടുക്കി ജില്ലയിലേക്ക്​ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ തോന്നുംപോലെ സ്ഥലംമാറ്റുന്നതിന്​ കടിഞ്ഞാണിട്ട്​ സർക്കാർ. തങ്ങളുടെ ചുമതലയിലുള്ള പദ്ധതികൾ ഇടക്കിട്ട്​ ഉദ്യോഗസ്ഥർ ജില്ല വിടുന്ന പ്രവണത തടയുന്നത്​ സംബന്ധിച്ച കർശന നിർദേശങ്ങൾ​ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്​ പുറത്തിറക്കി. ഉദ്യോഗസ്ഥരുടെ അടിക്കടിയുള്ള സ്ഥലംമാറ്റം വികസന പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കുന്നതായി​ കണ്ടെത്തിയിരുന്നു. ഇടുക്കിക്ക്​ പുറമെ വയനാട്​, കാസർകോട്​ ജില്ലകൾക്കും നിർദേശം ബാധകമാണ്​. ഇടുക്കി ജില്ലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച്​ വികസന പദ്ധതികൾ വിജയരമായി പൂർത്തിയാകുന്നതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ലയിൽ തുടരണമെന്ന് അഡീഷനൽ ചീഫ്​ സെക്രട്ടറി ആഷ തോമസ്​ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. ഉദ്യോഗസ്ഥർ അടിക്കടി സ്ഥലംമാറ്റപ്പെടുന്നത്​ പദ്ധതികളുടെ സുഗമമായ നടത്തിപ്പിനെ ഗുരുതരമായി ബാധിക്കുന്നു. ഇടുക്കി, വയനാട്​, കാസർകോട്​​ ജില്ലകളിൽ വിവിധ വകുപ്പുകളിൽ നിയമനം ലഭിക്കുന്ന ജീവനക്കാർ ഉടൻ അവധിയിൽ പോകുന്ന പ്രവണത വ്യാപകമാണ്​. അവശ്യ തസ്തികകളിൽ ജീവനക്കാർ ഇല്ലാത്തുമുലം പദ്ധതികൾ നടപ്പാക്കാൻ വലിയ കാലതാമസം നേരിടുന്നതായി ഇടുക്കി പാക്കേജ്​ നടത്തിപ്പ്​ സംബന്ധിച്ച അവലോകനയോഗം വിയിരുത്തിയിരുന്നു. പദ്ധതി നിർവഹണത്തിന്​ അനുയോജ്യരായ ഉദ്യോഗസ്ഥരെ കണ്ടെത്തുകയും പ്രസ്തുത പദ്ധതിയുടെ ആവശ്യകത അടിസ്ഥാനമാക്കി ജില്ലയിൽ അവരുടെ സേവനകാലാവധി നിശ്ചയിക്കുകയും വേണമെന്നാണ്​ നിർദേശം. ഈ കാലാവധി പൂർത്തിയാകുന്നതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ജില്ലയിൽ തുടരണം. ഇതുസംബന്ധിച്ച നിർദേശം അടങ്ങിയ നിയമന ഉത്തരവ്​ പുറപ്പെടുവിക്കാനും വകുപ്പ്​ തലവന്മാരോട്​ നിർദേശിച്ചിട്ടുണ്ട്​. ഇതര ജില്ലകളിൽനിന്നെത്തുന്ന ഉദ്യോഗസ്ഥർ എത്രയും വേഗം സ്ഥലംമാറ്റം വാങ്ങിപ്പോകുകയും ഇതുമൂലം നിരവധി വികസന പദ്ധതികൾ കടലാസിലൊതുങ്ങുകയും അല്ലെങ്കിൽ പാതിവഴിയിലാകുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്ന ഇടുക്കി പോലുള്ള ജില്ലയിൽ പുതിയ തീരുമാനം ഏറെ ഗുണംചെയ്യുമെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു. -------- ആധുനികതയുമായുള്ള ഏറ്റുമുട്ടൽ ഗോത്രസമൂഹത്തിന്‍റെ വെല്ലുവിളി -എം.പി. മത്തായി തൊടുപുഴ: ലോകത്താകെ ഗോത്രവർഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആധുനികതയുമായുള്ള ഏറ്റമുട്ടലാണെന്ന് ഗാന്ധിയൻ ചിന്തകൻ പ്രാഫ. എം.പി. മത്തായി. ആധുനികതയെന്നാൽ പാശ്ചാത്യ ആധുനികതയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. പുഷ്പമ്മ എഴുതിയ 'കൊളുക്കൻ' നോവലിനെ ആസ്പദമാക്കി സംഘടിപ്പിച്ച ചർച്ച ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം സ്വത്വം നിലനിർത്തി ഏങ്ങനെയാണ് ആധുനികവത്​കരിക്കുക എന്നതാണ് ഗോത്രജനത നേരിടുന്ന വെല്ലുവിളി. സൃഷ്ടിപരമായ സംഘർഷത്തിൽനിന്നാണ് നല്ല കൃതികൾ രൂപപ്പെടുന്നത്. അത്തരമൊരു സംഘർഷത്തിന്‍റെ സൂചന 'കൊളുക്കൻ' നോവലിൽ കാണാമെന്നും എം.പി. മത്തായി പറഞ്ഞു. നോവലിസ്റ്റ്​ പുഷ്പമ്മയെ എം.പി. മത്തായി പൊന്നാട അണിയിച്ച് ആദരിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജെ. ബാബു അധ്യക്ഷതവഹിച്ചു. നോവലിസ്റ്റ് പുഷ്പമ്മ, ആദിവാസി-ദലിത് ചിന്തകൻ കെ.എം. സലിംകുമാർ, ഡയറ്റ് പ്രിൻസിപ്പൽ ലോഹിതദാസ്, മനോജ് കൊക്കാട്, ഗാന്ധിദർശൻ സമിതി ജില്ല സെക്രട്ടറി പി.എൻ. ശ്രീനിവാസൻ നായർ, കെ.എം. സുലൈമാൻ എന്നിവർ സംസാരിച്ചു. ----- TDL Novel charcha 'കൊളുക്കൻ' നോവൽ ചർച്ചയിൽ നോവലിസ്റ്റ്​ പുഷ്പമ്മയെ പ്രഫ. എം.പി. മത്തായി പൊന്നാട അണിയിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story