Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:28 AM IST Updated On
date_range 20 March 2022 5:28 AM ISTസാക്ഷരത പഠിതാക്കളുടെ സംഗമം നാളെ
text_fieldsbookmark_border
കട്ടപ്പന: ജില്ലയിൽ നടക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പഠ്ന ലിഖ്ന അഭിയാൻ സാക്ഷരത പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് പഠനം നടത്തുന്ന സാക്ഷരത പഠിതാക്കളുടെ ജില്ലതല സംഗമവും കലാമേളയും തിങ്കളാഴ്ച രാവിലെ 10ന് അണക്കര എസ്.എൻ.ഡി.പി ഹാളിൽ നടക്കും. ചക്കുപള്ളം, കുമളി, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലെ സാക്ഷരത പഠിതാക്കൾ പങ്കെടുക്കും. വിവിധ കലാപരിപാടികൾ നടക്കും. വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോവിൽമല രാജാവ് രാമൻ രാജമന്നാൻ മുഖ്യാതിഥിയാകും. ജില്ലയിൽ 23840 പേരാണ് ഈ മാസം 27ന് നടക്കുന്ന സാക്ഷരത പരീക്ഷ-മികവുത്സവത്തിൽ പങ്കെടുക്കുന്നത്. ഇവരിൽ 17,267 പുരുഷന്മാരും 6573 പേർ സ്ത്രീകളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story