Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightശുചീകരണത്തിനിടെ യുവാവ്...

ശുചീകരണത്തിനിടെ യുവാവ് കിണറ്റിൽ വീണു

text_fields
bookmark_border
കിണറ്റിലിറങ്ങി പ്രാഥമിക ശുശ്രൂഷ നൽകി പള്ളിവികാരി കട്ടപ്പന: ശുചീകരണ പ്രവർത്തനത്തിനിടെ കാൽവഴുതി കിണറ്റിൽവീണ്​ പരിക്കേറ്റ യുവാവിനെ അഗ്​നിരക്ഷാസേന രക്ഷപ്പെടുത്തി. കാഞ്ചിയാർ പേഴുംകണ്ടം സ്വദേശി സുഭാഷിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കാഞ്ചിയാർ പേഴുംകണ്ടം വെട്ടുകാട്ടിൽ അനിലിന്‍റെ വീട്ടിലെ കിണർ ശുചീകരിക്കുകയായിരുന്നു. പണി പൂർത്തിയാക്കി മുകളിലേക്ക് കയറുന്നതിനിടെ ചവിട്ടിയ കല്ല് അടർന്ന്​ കിണറ്റിൽവീണു. ബഹളംയകേട്ട് ഓടിയെത്തി നാട്ടുകാരും സമീപത്തെ പള്ളി വികാരിയും രക്ഷാപ്രവർത്തനം ആരംഭിച്ചു. സാരമായി പരിക്കുപറ്റിയെന്നു മനസ്സിലാക്കിയ പേഴും കണ്ടം സെന്‍റ്​ ജോസഫ് പള്ളി വികാരി ഫാ. മാത്യു തകരപള്ളിൽ കിണറ്റിലിറങ്ങി പ്രാഥമികശുശ്രൂഷ നൽകി. തുടർന്ന് കട്ടപ്പനയിൽനിന്ന്​ അഗ്നിരക്ഷസേന എത്തിയാണ്​ പുറത്തെടുത്തത്. ------ ഫോട്ടോ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story