Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:29 AM IST Updated On
date_range 19 March 2022 5:29 AM ISTസൈക്കിൾ കണ്ടെത്തി ജനമൈത്രി പൊലീസ്
text_fieldsbookmark_border
ചെറുതോണി: ചെറുതോണി ടൗണിൽനിന്ന് മോഷണംപോയ സൈക്കിൾ ജനമൈത്രി പൊലീസിന്‍റെ അവസരോചിത ഇടപെടലിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് ഗാന്ധിനഗർ സ്വദേശിയുടെ മകന്‍റെ സൈക്കിൾ ടൗണിൽനിന്ന് നഷ്ടപ്പെട്ടത്. കുട്ടി കരഞ്ഞുകൊണ്ട് നിൽക്കുന്നത് കണ്ട ജനമൈത്രി പൊലീസ് അംഗം നടത്തിയ പരിശോധനയിൽ ടൗണിന് സമീപത്തെ ആക്രിക്കടയിൽനിന്ന് സൈക്കിൾ കണ്ടെത്തി കൈമാറി. എറണാകുളം സ്വദേശിയായ മോഷ്ടാവാണ് സൈക്കിൾ കടത്തിക്കൊണ്ടുപോയതെന്ന് കണ്ടെത്തി. ഇയാൾ ഇവിടെ നിന്ന് പൊലീസിനെ വെട്ടിച്ച് കടന്നു. ഇരുചക്ര വാഹനത്തിൽനിന്ന് പണിയായുധങ്ങൾ ഇയാൾ മോഷ്ടിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സി.സി ടി.വി കാമറയിൽനിന്ന് പൊലീസിനു ലഭിച്ചിട്ടുണ്ട്. പരാതിക്കാരില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്നു പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story