Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപാരമ്പര്യ ഗോത്ര കലാ...

പാരമ്പര്യ ഗോത്ര കലാ പ്രദർശന വിപണന മേള തൊടുപുഴയിൽ

text_fields
bookmark_border
തൊടുപുഴ: ഗോത്ര കലാകാരന്മാർക്കും പാരമ്പര്യ ഉൽപാദകർക്കും കോവിഡ്​ പ്രതിസന്ധി തരണംചെയ്യുന്നതിനായി ​ പ്രദർശന വിപണന മേളയുമായി പട്ടികവർഗ വികസന വകുപ്പ്​. ഗോത്ര സമൂഹത്തിന്​ അതിജീവനത്തിന്‍റെ ഉണർവേകുന്നതിനായി ​ പട്ടികവർഗ വികസന വകുപ്പ്​ ജില്ലയിൽ പാരമ്പര്യ ഗോത്ര കലാ പ്രദർശന വിപണന മേള ഉണർവ്​ 21, 22 തീയതികളിലായി സംഘടിപ്പിക്കുന്നതെന്ന്​ ഐ.ടി.ഡി.പി ​ ഭാരവാഹികൾ പറഞ്ഞു. തൊടുപുഴ ഗാന്ധി സ്​ക്വയറിൽ തിങ്കളാഴ്ച രാവിലെ 10ന്​ മന്ത്രി റോഷി അഗസ്​റ്റിൻ ഉദ്​ഘാടനം ചെയ്യും. പി.ജെ​. ജോസഫ്​ എം.എൽ.എ, ഡീൻ കുര്യാക്കോസ്​ എം.പി എന്നിവർ പ​ങ്കെടുക്കും. ഗോത്ര കലാകാരന്മാർക്കും പാരമ്പര്യ ഉൽപാദകർക്കും കോവിഡ്​ പ്രതിസന്ധി തരണം ചെയ്യുന്നതിന്​ കൈത്താങ്ങാകുന്നതിനും ഗോത്ര സംസ്​കാരവും കലാരൂപങ്ങളും മുഖ്യധാരക്ക്​ പരിചയപ്പെടുത്തലുമാണ്​ മേളകൊണ്ട്​ ഉദ്ദേശിക്കുന്നത്​. രണ്ട്​ ദിവസങ്ങളിലായി വൈകീട്ട്​ 5.30, 6.15, 7.15 എന്നീ സമയങ്ങളിൽ ഗോത്ര കലാമേളകളായ ഊരാളിക്കൂത്ത്​, മലപ്പുലയ ആട്ടം, പളിയ നൃത്തം, കൊലവയാട്ടം, പരിചമുട്ടുകളി, മന്നാക്കൂത്ത്​ എന്നിവ നടക്കും. വാർത്തസമ്മേളനത്തിൽ ഐ.ടി.ഡി.പി. പ്രോജക്ട്​ ഓഫിസർ ശ്രീലേഖ കെ.എസ്​, അസി. പ്രോജക്ട്​ ഓഫിസർ കെ.പി. നന്ദിനി എന്നിവർ പ​ങ്കെടുത്തു. ഭൂമിയുടെ ന്യായവില വർധന പിൻവലിക്കണം തൊടുപുഴ: റിയൽ എസ്റ്റേറ്റ് മേഖലയെ തകർക്കുന്ന ബ‌ജറ്റിലെ ഭൂമിയുടെ ന്യായവില വർധന പിൻവലിക്കണമെന്ന് വസ്തു വ്യാപാര തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2010ൽ ന്യായവില നിശ്ചയിച്ചതിനുശേഷം ഇടതു-വലതു സർക്കാറുകൾ ഓരോ ബജറ്റിലും ഭൂമിയുടെ വില 200 ശതമാനം വരെ കൂട്ടിയിരുന്നു. ഒരുവസ്തു രണ്ട് മൂന്ന് തവണ പേര് മാറിക്കഴിയുമ്പോഴേക്കും ഭൂമിവിലയെക്കാൾ തുക സർക്കാറിന് നൽകേണ്ടിവരുന്നു. ഇതുകൊണ്ട് ഭൂമി വിനിമയം കുറഞ്ഞുവരുകയാണ്. വസ്തു വിൽപന കുറയുന്നതിനനുസരിച്ച് സർക്കാറിന്‍റെ വരുമാനവും കുറയും. അത് പരിഹരിക്കാനാണ് ന്യായവില വർധിപ്പിക്കുന്നത്. എന്നാൽ, ഇടപാടുകൾ കുറയുമെന്നല്ലാതെ കാര്യമായ പ്രയോജനം ഇതുവഴി സർക്കാറിനുണ്ടാകുന്നില്ല. ബജറ്റ് തീരുമാനം പിൻവലിച്ച് റിയൽ എസ്റ്റേറ്റ് മേഖലയെ പുഷ്ടിപ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ധനമന്ത്രിക്ക് ഉടൻ നിവേദനം നൽകും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്‍റ്​ കെ.ആർ. ഷാജി, വർക്കിങ്​ പ്രസിഡന്‍റ്​ വി.വി. മാത്യു, വൈസ് പ്രസിഡന്‍റ്​ എം.ആർ. നാരായണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പോൾ ജേക്കബ്, ജോഷി തയ്യിൽ എന്നിവർ പങ്കെടുത്തു. TDL jafarkhan പൊതുമരാമത്ത് വകുപ്പ് ഇടുക്കി റോഡ്‌സ് ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയറായി വിരമിച്ച വി.പി. ജാഫര്‍ഖാന്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story