Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവേനൽമഴയിൽ കൃഷിനാശം

വേനൽമഴയിൽ കൃഷിനാശം

text_fields
bookmark_border
ചെറുതോണി: വേനൽമഴയിൽ കഞ്ഞിക്കുഴി പഞ്ചായത്തിൽ വ്യാപക കൃഷിനാശം. പത്തോളം പേരുടെ ഇരുപതേക്കറോളം സ്ഥലത്തെ കൃഷി​ ശക്തമായ കാറ്റിലും മഴയിലും നശിച്ചു. അനിൽ കിഴക്കേൽ, പ്രകാശ് പുളിച്ചമാക്കൽ, മോഹനൻ കൊല്ലക്കാട്ട്, മനോജ് നിരപ്പേൽ, ദിലീപ് കലയത്തിങ്കൽ, ഗിരീഷ് ആറുകണ്ടത്തിൽ, വിപിൻ കുമാർ തുടങ്ങിയവർക്ക് ലക്ഷങ്ങളുടെ നഷ്ടം റി​പ്പോർട്ട് ചെയ്തു​. ജാതി, ഗ്രാമ്പു, കൊക്കോ, റബർ, കശുമാവ് തുടങ്ങിയവ കാറ്റിൽ നിലംപൊത്തി. പഞ്ചായത്ത് അംഗം ബേബി ഐക്കരയുടെ നേതൃത്വത്തിൽ കൃഷി ഓഫിസിൽനിന്ന്​ എത്തിയ സംഘം നാശനഷ്ടം നേരിട്ട്​ കണ്ട് വിലയിരുത്തി. ----------- പടം മറ്റൊരു ഫയലിൽ......... ------ മറയൂരിൽ ആദിവാസികൾക്ക്​ വിൽപനകേ​​ന്ദ്രം മറയൂര്‍: മറയൂരിലെ മലനിരകളില്‍ ആദിവാസികള്‍ ഉൽപാദിപ്പിക്കുന്ന കാര്‍ഷികവിളകള്‍ വിറ്റഴിക്കുന്നതിന്​ മറയൂര്‍ ചന്ദന ഡിവിഷനില്‍ ആരംഭിച്ച ചില്ല വിപണനകേന്ദ്രത്തോട് ചേര്‍ന്ന് നിത്യോപയോഗ സാധനങ്ങൾ വില്‍ക്കാനുള്ള കേന്ദ്രംകൂടി തുറക്കും. വന ഉൽപന്നങ്ങളും കാര്‍ഷികവിളകളും വിറ്റഴിച്ച ശേഷം നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി മടങ്ങുന്ന രീതിയിലാണ് സജ്ജീകരിക്കുന്നത്. ഇതിന്‍റെ ഭാഗമായി കലക്ടർ ഷീബ ജോർജ്​ വിപണനകേന്ദ്രം സന്ദർശിച്ചു. ----- ചിത്രം TDL Marayoor: കലക്ടര്‍ ഷീബ ജോർജ്​ ആദിവാസി വിപണനകേന്ദ്രം സന്ദര്‍ശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story