Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ല ഒളിമ്പിക്...

ജില്ല ഒളിമ്പിക് ഗെയിംസ് സമാപനം നാളെ

text_fields
bookmark_border
തൊടുപുഴ: ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി നടന്ന ഒളിമ്പിക് ഗെയിംസ് മത്സരങ്ങളുടെ സമാപനവും സമ്മാന ദാനവും ശനിയാഴ്ച വൈകീട്ട്​ നാലിന്​ മുട്ടം റൈഫിൾ ക്ലബ് ഹാളിൽ നടക്കും. പങ്കെടുത്ത 22 കായിക ഇനങ്ങളിലെയും ഓവറോൾ വിജയികളായ ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമാപനച്ചടങ്ങിൽ ട്രോഫികൾ വിതരണം ചെയ്യും. ---------- ചുങ്കം യു.പി സ്കൂൾ ശതാബ്​ദി സമാപനം ഇന്ന്​ തൊടുപുഴ: ചുങ്കം സെന്‍റ്​ ജോസഫ്​സ്​ യു.പി സ്കൂളിന്‍റെ ഒരു വർഷം നീണ്ട ശതാബ്​ദി ആഘോഷങ്ങൾ വെള്ളിയാഴ്ച സമാപിക്കുമെന്ന്​ പി.ടി.എ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന്​ പൂർവ അധ്യാപക സംഗമം. വൈകീട്ട്​ 5.30ന്​ പൊതുസമ്മേളനം കലക്ടർ ഉദ്​ഘാടനം ചെയ്യും. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ശതാബ്​ദി സ്മാരക ശില അനാച്ഛാദനം നിർവഹിക്കും. 1922 മാർച്ച്​ 28ന്​ അന്നത്തെ ചുങ്കം പള്ളി വികാരിയായിരുന്ന ഫാ.സ്റ്റീഫൻ പടിക്കമാലിയുടെ നേതൃത്വത്തിൽ പള്ളിമേടയിൽ​ തുടക്കം കുറിച്ച സെന്‍റ്​ ജോസഫ്​ മലയാളം പ്രൈമറി സ്കൂളിന്‍റെ പ്രഥമാധ്യാപിക എ.സി. ഏലി പച്ചിക്കര ആയിരുന്നു. 1951ൽ ഫാ.മാത്യു കൊരട്ടിയിലിന്‍റെ ശ്രമഫലമായി യു.പി സ്കൂളായി ഉയർത്തപ്പെട്ടു. ഇപ്പോൾ ഒന്നുമുതൽ ഏഴുവരെ ക്ലാസിലായി 250ഓളം കുട്ടികൾ പഠിക്കുന്നു. ശതാബ്​ദി സ്മാരകമായി വിശാലമായ സ്കൂൾ ഗ്രൗണ്ട്​ പൂർത്തിയായി വരുന്നു. വാർത്തസമ്മേളനത്തിൽ പ്രധാനാധ്യാപിക സിസ്റ്റർ ലിസിൻ, പി.ടി.എ പ്രസിഡന്‍റ്​ അനിൽ മാത്യു, പി.ആർ.ഒ ഫാ.ജോബി കാച്ചനോലിക്കൽ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story