Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപരിക്കേറ്റ...

പരിക്കേറ്റ മധ്യവയസ്കകനെ വനത്തിൽനിന്ന് രക്ഷിച്ചു

text_fields
bookmark_border
പരിക്കേറ്റ മധ്യവയസ്കകനെ വനത്തിൽനിന്ന് രക്ഷിച്ചു
cancel
അടിമാലി: കുടിലില്‍നിന്ന് കാണാതായ ആദിവാസി മധ്യവയസ്കകനെ പരിക്കോടെ വനത്തില്‍ അവശനിലയില്‍ കണ്ടെത്തി. വനപാലകര്‍ രക്ഷകരായി. അടിമാലി റേഞ്ചില്‍ കുറത്തിക്കുടി ആദിവാസി സങ്കേതത്തിലെ പൂവേന്ദ്രന്‍ കൃഷ്ണനെയാണ് (55) വനപാലകര്‍ അടിമാലി താലൂക്ക്​ ആശുപത്രിയില്‍ എത്തിച്ചത്. ഊമയും മാനസികാസ്വസ്ഥ്യവുമുള്ള കൃഷ്ണന്‍ ബുധനാഴ്ച പുലര്‍ച്ച കുറത്തിക്കുടിയിലെ വീട്ടില്‍നിന്ന്​ ഇറങ്ങിയോടി വനത്തിൽ ഒളിച്ചു. ബന്ധുക്കളും നാട്ടുകാരും വനപാലകരും നടത്തിയ അന്വേഷണത്തിൽ മാങ്കുളം പെരുമ്പന്‍കുത്ത്​ വെള്ളച്ചാട്ടത്തിന് സമീപം വ്യാഴാഴ്ച ഉച്ചയോടെയാണ്​ കണ്ടെത്തിയത്. സംസാരശേഷി ഇല്ലാത്ത കൃഷ്ണന്‍ ദിവസം മുഴുവന്‍ വെള്ളവും ഭക്ഷണവും ഇല്ലാതെ കാട്ടില്‍ അലയുകയായിരുന്നു. ഇടക്ക് മുഖമിടിച്ച് വീണുപരിക്കേറ്റു. അവശനിലയില്‍ പാറയിടുക്കിലാണ് കണ്ടെത്തിയത്. --------- idg adi 8 traib ചിത്രം- പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തില്‍ അവശനിലയില്‍ കണ്ടെത്തിയ ആദിവാസി മധ്യവയസ്കകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story