Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅന്ധവിദ്യാർഥിനി​യെ...

അന്ധവിദ്യാർഥിനി​യെ പീഡിപ്പിച്ച കേസിൽ സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
അന്ധവിദ്യാർഥിനി​യെ പീഡിപ്പിച്ച കേസിൽ സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ
cancel
കുടയത്തൂർ: പ്രായപൂർത്തിയാകാത്ത അന്ധ വിദ്യാർഥിനിയെ പീഡിപ്പിച്ച സ്കൂൾ ജീവനക്കാരൻ പോത്താനിക്കാട് ചേന്നാട്ട് രാജേഷിനെ (36)​ കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തു. 2017-20 കാലഘട്ടത്തിലാണ് കേസിനാസ്​പദമായ സംഭവമെന്ന് പരാതിയിൽ പറയുന്നു. കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് സംഘടനയുടെ ഭാരവാഹികൾ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി. എന്നാൽ, സംഭവത്തെക്കുറിച്ച് ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. പെൺകുട്ടിയുടെ സുഹൃത്താണ് കഴിഞ്ഞ ജനുവരിയിൽ ഇതുസംബന്ധിച്ച് സ്കൂൾ അധികൃതർക്ക് സൂചന നൽകിയത്. എന്നാൽ, വിദ്യാർഥിനിയും മാതാപിതാക്കളും ആരോപണം നിഷേധിച്ച് തങ്ങൾക്ക്​ പരാതി ഇല്ലെന്ന് സ്കൂൾ അധികൃതർക്ക് എഴുതി നൽകി. കഴിഞ്ഞ ദിവസമാണ് ഡി.ജി.പിയുടെ ഓഫിസിൽനിന്ന്​ തൊടുപുഴ ഡിവൈ.എസ്.പി ഓഫിസിലേക്ക് പരാതി കൈമാറിയത്. ​ വിദ്യാർഥിനിയുടെ വീട്ടിലെത്തി മൊഴി എടുത്ത ശേഷം രാജേഷി​നെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ്​ രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാഞ്ഞാർ പൊലീസ്​ ഇൻസ്പെക്ടർ സോൾജിമോൻ, എസ്.ഐ ജിബിൻ തോമസ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. ----- tdl mltm5 രാജേഷ് (36)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story