Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:37 AM IST Updated On
date_range 17 March 2022 5:37 AM ISTകടകളെല്ലാം നീക്കി; വനംവകുപ്പിെൻറ കൗതുകവീട് പൊളിക്കാതെ അധികൃതർ
text_fieldsbookmark_border
കടകളെല്ലാം നീക്കി; വനംവകുപ്പിൻെറ കൗതുകവീട് പൊളിക്കാതെ അധികൃതർ മൂന്നാർ: റോഡ് കൈയേറിയുള്ള നിർമിതികളും കച്ചവട സ്ഥാപനങ്ങളും ഒഴിപ്പിക്കുന്നതിൽ ഇരട്ടത്താപ്പെന്ന് ആക്ഷേപം. മൂന്നാറിലെ വഴിയോര കച്ചവടക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമ്പോഴും സർക്കാർ വകുപ്പുകളുടെ നിർമിതികളെ ഒഴിവാക്കുന്നതായാണ് പരാതി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വഴിവാണിഭക്കാരെ കഴിഞ്ഞദിവസം ഒഴിപ്പിച്ചതാണ് ആക്ഷേപത്തിനിടയാക്കിയത്. വനം വന്യജീവി വകുപ്പ് പഴയമൂന്നാറിലെ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ എതിർവശത്ത് നിർമിച്ച വീടിൻെറ മാതൃകയും വേലിക്കെട്ടുമാണ് പൊളിച്ചുമാറ്റാതെ നിലനിർത്തിയിരിക്കുന്നത്. ജില്ലയുടെ 50ആം വാർഷിക ആഘോഷത്തിൻെറ ഭാഗമായി മൂന്നാർ ഡിവിഷൻ റോഡിൽ നിർമിച്ചതാണിത്. ചിത്രം 1 പഴയമൂന്നാറിൽ വനംവകുപ്പ് നിർമിച്ചിരിക്കുന്ന കൗതുകവീട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
