Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:35 AM IST Updated On
date_range 17 March 2022 5:35 AM ISTമനുഷ്യാവകാശ കമീഷൻ ഇടപെട്ടു; വൈദ്യുതി കുടിവെള്ള കണക്ഷനുകൾ പുനഃസ്ഥാപിച്ചു
text_fieldsbookmark_border
മൂന്നാർ: വിച്ഛേദിച്ച വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ തോട്ടം ഉടമ പുനഃസ്ഥാപിച്ചുനൽകി. സംസ്ഥാന മനുഷ്യാവകാശ കമീഷൻെറ ഇടപെടലിനെ തുടർന്നാണ് മൂന്നാറിലെ തൊഴിലാളി ക്വാർട്ടേഴ്സിലേക്കുള്ള കണക്ഷനുകൾ കമ്പനി പുനഃസ്ഥാപിച്ചത്. മാട്ടുപ്പെട്ടി ഹൈറേഞ്ച് സ്കൂളിൽ പഠിക്കുന്ന സഹോദരങ്ങളായ രണ്ടു വിദ്യാർഥികൾ സമർപ്പിച്ച പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് മൂന്നാർ പ്ലാന്‍റേഷൻ ഇൻസ്പെക്ടർക്ക് നിർദേശം നൽകിയിരുന്നു. കുടിവെള്ളം വിച്ഛേദിച്ച കമ്പനി സമീപത്തെ കിണറിൽനിന്ന് വെള്ളം എടുക്കാൻ ഉപയോഗിച്ചിരുന്ന ഹോസിൻെറ കണക്ഷൻ എടുത്തുമാറ്റിയതായും പരാതിയിൽ പറയുന്നു. കമീഷൻെറ നിർദേശാനുസരണം ഇവരുടെ ക്വാർട്ടേഴ്സിലേക്ക് വൈദ്യുതി, കുടുവെള്ള കണക്ഷനുകൾ കമ്പനി അധികൃതർ പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് പ്ലാന്‍റേഷൻ ഇൻസ്പെക്ടർ കമീഷനെ അറിയിച്ചു. വാദ്യോപകരണങ്ങളിൽ താളമിട്ട് സർഗകൈരളി -2022 ശിൽപശാല ചെറുതോണി: സർഗകൈരളി - 2022 ഏകദിന ശിൽപശാല അറക്കുളം ബി.ആർ.സിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ സംഘടിപ്പിച്ചു. കേരളത്തിലെ പ്രാദേശിക കലാരൂപങ്ങളും വാദ്യോപകരണങ്ങളും അടുത്തറിയുന്നതിനും കുട്ടികളുടെ സഹജ താളബോധവും കലാവാസനയും ഉണർത്തുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജി ചന്ദ്രൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെംബർ കെ.ജി. സത്യൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഡിറ്റാജ് ജോസഫ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ ആലീസ് ജോസ്, പഞ്ചായത്ത് മെംബർമാരായ സെലിൻ വിൽസൺ, ടിന്‍റു സുഭാഷ്, പി.വി. അജേഷ് കുമാർ എന്നിവർ പങ്കെടുത്തു. അറക്കുളം ബി.പി.സി സിനി സെബാസ്റ്റ്യൻ സ്വാഗതവും ട്രെയിനർ ഹസീനബീഗം നന്ദിയും പറഞ്ഞു. അറക്കുളം വിദ്യാഭ്യാസ ഉപജില്ലയിലെ 43 സ്ക്കൂളുകളിൽനിന്ന് 94 കുട്ടികളും 16 രക്ഷിതാക്കളും ഏഴ് അധ്യാപകരും പങ്കെടുത്തു. 10 വാദ്യോപകരണങ്ങൾ പരിചയപ്പെടുത്തുന്നതിനോടൊപ്പം കൂട്ടികളെ ഗ്രൂപ് തിരിച്ച് വാദ്യോപകരണങ്ങൾ അടുത്തറിയാൻ അവസരവും നൽകി. FOTO TDL SARGAKAIRALI 'സർഗകൈരളി -2022' ഏകദിന ശിൽപശാല ചെറുതോണിയിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story