Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎൻ.ജി.ഒ യൂനിയൻ...

എൻ.ജി.ഒ യൂനിയൻ മാർച്ച്​

text_fields
bookmark_border
തൊടുപുഴ: ജില്ല ആശുപത്രിയിലെ ജീവനക്കാരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്​ എൻ.ജി.ഒ യൂനിയൻ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. കഴിഞ്ഞ 10ന് രാത്രി ആശുപത്രയിൽ കടന്നുകയറിയവർ ഒ.പി ടിക്കറ്റ് ചാർജുമായി ബന്ധപ്പെട്ട് തർക്കമുണ്ടാക്കുകയും തുടർന്ന് ജീവനക്കാരെ അസഭ്യം പറഞ്ഞ് ആക്രമിക്കുകയുമായിരുന്നു. ദിവസങ്ങളായിട്ടും ആക്രമികളെ അറസ്റ്റ് ചെയ്​തിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചതെന്ന്​ നേതാക്കൾ പറഞ്ഞു. ആശുപത്രി വളപ്പിൽ പൊലീസ് എയ്ഡ് പോസ്റ്റ്‌ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു. മങ്ങാട്ടുകവലയിൽനിന്ന് ആരംഭിച്ച മാർച്ച് ജില്ല ആശുപത്രിയിൽ സമാപിച്ചശേഷം നടന്ന ധർണ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം ടി.എം. ഹാജറ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ കെ.കെ. പ്രസുഭകുമാർ, സി.എസ്. മഹേഷ്‌, ടി.ജി. രാജീവ്, ജോബി ജേക്കബ്, സജിമോൻ ടി.മാത്യു, പി.കെ. അബിൻ, കെ.വി. അമ്പിളി, സി.എം. ശരത് എന്നിവർ സംസാരിച്ചു. ചിത്രം - TDL NGOU തൊടുപുഴ ജില്ല ആശുപത്രിയിലേക്ക്​ എൻ.ജി.ഒ യൂനിയൻ നേതൃത്വത്തിൽ നടന്ന മാർച്ച്​ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം ടി.എം. ഹാജറ ഉദ്ഘാടനം ​ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story