Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:29 AM IST Updated On
date_range 17 March 2022 5:29 AM ISTജൈവവള വിതരണം: അഴിമതി ആരോപണം തള്ളി നെടുങ്കണ്ടം പഞ്ചായത്ത്
text_fieldsbookmark_border
നെടുങ്കണ്ടം: പഞ്ചായത്ത് നടപ്പാക്കുന്ന ജൈവവള പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് നെടുങ്കണ്ടം പഞ്ചായത്ത് ഭരണസമിതി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 40 ലക്ഷം രൂപയാണ് വിതരണത്തിന് വകയിരുത്തിയത്. ഇതില്‍ 30 ലക്ഷം ഉല്‍പാദന മേഖലയുമായി ബന്ധെപ്പട്ട് പ്ലാന്‍ ഫണ്ടില്‍നിന്ന് 10 ലക്ഷം ഗുണഫോക്തൃ വിഹിതവുമാണ്. പഞ്ചായത്തിലെ 2000 കര്‍ഷകര്‍ക്ക് 2000 രൂപയുടെ ജൈവവളം ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തത്. കഴിഞ്ഞമാസം ആസൂത്രണ സമിതി അംഗീകാരവും ലഭിച്ചു. മഴക്കാലത്തിന് മുമ്പ് കര്‍ഷകർക്ക് വളം എത്തിക്കാൻ ശ്രമിച്ചെങ്കിലും നിര്‍വഹണ ഉദ്യോഗസ്ഥനായ കൃഷി ഓഫിസര്‍ സ്ഥലംമാറി പോയതിനാല്‍ ടെൻഡര്‍ നടപടി നീണ്ടു. നാല് കമ്പനികളിൽ കുറഞ്ഞ നിരക്കില്‍ ക്വട്ടേഷന്‍ തന്ന കമ്പനിക്കാണ് ടെൻഡര്‍ നല്‍കിയത്. കൂട്ടുപിണ്ണാക്ക് 21.90 രൂപ നിരക്കിലും കുമ്മായം 14.40 രൂപ നിരക്കിലും കരാർ ഉറപ്പിച്ചു. ബാക്കി തുകക്ക് ടെൻഡറില്‍ കാണിച്ചിട്ടുള്ള ഗുണനിലവാരമുള്ള ജൈവവളം അധികമായി നല്‍കുന്നതിന് തടസ്സമില്ലെന്ന് കൃഷി ഓഫിസറുടെ കത്തിൻെറയും സെക്രട്ടറിയുടെ നിയമോപദേശത്തിലും ഈ മാസം 10ന് നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ ഐകകണ്ഠ്യമായ തീരുമാനം എടുത്തു. ചില അംഗങ്ങള്‍ ഇതിനെതിരെ വിയോജന കുറിപ്പ് നല്‍കി എന്ന വാര്‍ത്ത അവാസ്തവമാണ്. 872 ഗുണഭോക്താക്കള്‍ മാത്രമാണ് വിഹിതം അടച്ചത്. സപ്ലൈ ഓര്‍ഡര്‍ പോലും നല്‍കുന്നതിന് മുമ്പ് അഴിമതി ആരോപണം ഉയര്‍ത്തുന്നതിന് പിന്നിൽ ഗൂഢ ലക്ഷ്യമാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ശോഭന വിജയന്‍, വൈസ് പ്രസിഡന്‍റ് സിജോ നടക്കല്‍, എൻ.കെ. ഗോപിനാഥന്‍ എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story