Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചന്ദനം പിടികൂടിയ...

ചന്ദനം പിടികൂടിയ സംഭവം; വനം വകുപ്പ് അന്വേഷണം തുടങ്ങി

text_fields
bookmark_border
തൊടുപുഴ: വീട്ടില്‍ രഹസ്യമായി സൂക്ഷിച്ച 20 കിലോ ചന്ദനം പിടികൂടിയ കേസില്‍ പ്രതിക്കായി വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി. പൊലീസ് വീട്ടിലെത്തിയപ്പോള്‍ ഓടിമറഞ്ഞ ആലക്കോട് ഇഞ്ചിയാനി കോളനിയില്‍ താമസിക്കുന്ന ആയിലിക്കുന്നേല്‍ ജിനുവിനെയാണ് വനം വകുപ്പ് തിരയുന്നത്. തൊടുപുഴ പൊലീസിന്​ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ചന്ദനം പിടിച്ചെടുത്തത്. കേസ് വനംവകുപ്പിന് കൈമാറിയതിനെത്തുടര്‍ന്ന് തൊടുപുഴ റേഞ്ച് ഓഫിസര്‍ ലിബിന്‍ ജോസി‍ൻെറ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. മയക്കുമരുന്ന് വില്‍പനയുമായി ബന്ധമുള്ള ജിനുവി‍ൻെറ വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. തൊടുപുഴ ഡിവൈ.എസ്​.പി എ.ജി. ലാല്‍, സി.ഐ വി.സി. വിഷ്ണുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. തുടര്‍ന്നാണ് വില്‍പനക്ക്​ പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന ചന്ദനം പിടികൂടിയത്. പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് തൊടുപുഴ റേഞ്ച് ഓഫിസര്‍ പറഞ്ഞു. പിടികൂടിയത് കാതലുള്ള ചന്ദനമായതിനാല്‍ മറയൂര്‍ മേഖലയില്‍നിന്ന്​ എത്തിച്ചതെന്നാണ് വനം വകുപ്പിന്റെ നിഗമനം. ചന്ദനം വനം വകുപ്പിന്റെ പൂമാല ഡിവിഷന്‍ ഓഫിസില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story