Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅഴുതയാർ ശുചീകരണം...

അഴുതയാർ ശുചീകരണം ആരംഭിച്ചു

text_fields
bookmark_border
പീരുമേട്: പമ്പാനദിയിൽ എത്തുന്ന അഴുതയാറി‍ൻെറ ശുചീകരണ പ്രവർത്തനങ്ങൾക്ക്​ തുടക്കം. പീരുമേട് പഞ്ചായത്തി‍ൻെറ നേതൃത്വത്തിൽ ആരംഭിച്ച ശുചീകരണം കലക്ടർ ഷീബാ ജോർജ് ഉദ്ഘാടനം ചെയ്തു. നദികളും പുഴകളും സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ മുടങ്ങാതെ നടത്തിയാലേ പ്രകൃതിസംരക്ഷണം വിജയിക്കൂവെന്ന്​ കലക്ടർ പറഞ്ഞു. നദിയിൽ കുമിഞ്ഞുകിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് സ്വാഭാവിക ഒഴുക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. അഴുതയാർ പമ്പാനദിയിൽ എത്തുന്നതിനാൽ നദി ശുചീകരിക്കുമ്പോൾ പമ്പയിലും കുട്ടനാട്ടിലും മാലിന്യങ്ങൾ എത്തുന്നത് തടയാൻ സാധിക്കും. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എം. നൗഷാദ്, പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. സാബു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story