Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:31 AM IST Updated On
date_range 16 March 2022 5:31 AM ISTലാബ് ടെക്നീഷ്യന്‍ താല്‍ക്കാലിക നിയമനം
text_fieldsbookmark_border
തൊടുപുഴ: ജില്ല ആയുര്‍വേദ ആശുപത്രി തൊടുപുഴയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ 90 ദിവസ കാലയളവിലേക്ക് നിയമനം നടത്തും. സര്‍ക്കാര്‍ അംഗീകൃത എം.എല്‍.ടി/ഡി.എം.എല്‍.ടി യോഗ്യതയുള്ള ഉദ്യോഗാർഥികൾ മാര്‍ച്ച് 22 (ചൊവ്വാഴ്ച) രാവിലെ 10.30ന് കുയിലിമലയില്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ല മെഡിക്കല്‍ ഓഫിസിൽ (ആയുര്‍വേദം) നടത്തപ്പെടുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232318. പത്രപ്രവർത്തക പെൻഷൻ തുക ഉയർത്തണം തൊടുപുഴ: പത്രപ്രവർത്തക പെൻഷൻ 15,000 രൂപയായി ഉയർത്തണമെന്ന് സീനിയർ ജേണലിസ്റ്റ് ഫോറം ജില്ല വാർഷിക യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ച വർധന കുടിശ്ശികയടക്കം വിതരണം ചെയ്യണം. തീവണ്ടികളിൽ മുതിർന്ന പൗരന്മാർക്ക് ഉണ്ടായിരുന്ന ടിക്കറ്റ് ഇളവ് പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ജയിംസ് പന്തക്കൽ അധ്യക്ഷതവഹിച്ചു. സെക്രട്ടറി സി.എം. അലിയാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പ്രസിഡൻറായി ശശിധരൻ കണ്ടത്തിലിനെ തെരഞ്ഞെടുത്തു. എം.ജെ. ബാബു (സെക്രട്ടറി), എം.കെ. പുരുഷോത്തമൻ (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story