Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:30 AM IST Updated On
date_range 16 March 2022 5:30 AM ISTഷോപ്പിങ് കോംപ്ലക്സ് അപകടാവസ്ഥയിൽ; കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്നു
text_fieldsbookmark_border
മൂലമറ്റം: പ്രൈവറ്റ് സ്റ്റാൻഡിനോട് ചേർന്ന പഞ്ചായത്തിന്‍റെ ഷോപ്പിങ് കോംപ്ലക്സ് അപകടാവസ്ഥയിൽ. കെട്ടിടത്തിന്‍റെ കാലപ്പഴക്കം മൂലം ഇടക്കിടെ കോൺക്രീറ്റ് പാളികൾ റോഡിലേക്ക് അടർന്നുവീഴുകയാണ്. 1984ൽ നിർമിച്ച കെട്ടിടം ഏതുസമയത്തും തകർന്നുവീഴാറായ സ്ഥിതിയിലാണ്. നാളുകൾക്ക് മുമ്പേ കെട്ടിടം പെയിന്‍റ് ചെയ്തിരുന്നെങ്കിലും അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. പല ഭാഗങ്ങളും വിണ്ടുകീറിയ നിലയിലാണ്. വ്യാപാര സ്ഥാപനങ്ങൾ, ജില്ല മണ്ണു സംരക്ഷണ ഓഫിസ്, ഗവ. സ്‌കൂൾ ഓഫ് ഫാഷൻ ഡിസൈനിങ്, പട്ടികവർഗ ട്രൈബൽ മെഡിക്കൽ യൂനിറ്റ് തുടങ്ങിയ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ നൂറുകണക്കിന് യാത്രക്കാരാണ് ബസ് സ്റ്റാൻഡിൽ എത്തുന്നത്. മൂന്നാം നിലയിലുള്ള ഗവ. സ്‌കൂൾ ഓഫ് ഫാഷൻ ഡിസൈനിങ്ങിലെ വിദ്യാർഥികളും ജീവനക്കാരും പട്ടികവർഗ മെഡിക്കൽ യൂനിറ്റ് ജീവനക്കാരും ഏറെ ഭീതിയിലാണിപ്പോൾ. കെട്ടിടത്തിൽനിന്ന് കോൺക്രീറ്റ് പാളികൾ ഏറെ അടർന്നുവീഴുന്നത് മൂന്നാംനിലയിലാണ്. കെട്ടിടത്തിലെ തകരാറുകൾ പരിഹരിക്കുന്നതിനായി പഞ്ചായത്ത് എല്ലാവർഷവും തുക ചെലവഴിക്കാറുണ്ട്. എന്നാൽ, ഈ തുക ഫലപ്രദമായി ചെലവഴിക്കാത്തതാണ് തകർച്ചക്ക് കാരണമെന്നും ആക്ഷേപമുണ്ട്. tdl mltm6 പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്‍റെ കോൺക്രീറ്റ് പാളികൾ അടർന്നുവീണ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
