Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാഹനങ്ങളുടെ...

വാഹനങ്ങളുടെ യന്ത്രഭാഗങ്ങൾ മോഷ്​ടിച്ചു: യുവാക്കള്‍ അറസ്റ്റില്‍

text_fields
bookmark_border
വാഹനങ്ങളുടെ യന്ത്രഭാഗങ്ങൾ മോഷ്​ടിച്ചു:  യുവാക്കള്‍ അറസ്റ്റില്‍
cancel
നെടുങ്കണ്ടം: അതിര്‍ത്തി മേഖലകളില്‍ വാഹനങ്ങളുടെ യന്ത്രഭാഗങ്ങളും ഇന്ധനവും മോഷ്​ടിച്ച രണ്ടുപേരെ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കുമളി മുരിക്കടി സ്വദേശികളായ പുളിമൂട്ടില്‍ മുഹമ്മദ് ഇസ്മയില്‍ (22), കാവിളയില്‍ ശരത് (22) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി ആറിന് പുലര്‍ച്ച കമ്പംമെട്ട് കുഴിത്തൊളുവില്‍നിന്ന്​ മുട്ടുമണ്ണേല്‍ എം.എസ്​. കിരണി‍ൻെറ ബൈക്കി‍ൻെറ പാർട്​സുകൾ, സമീപവാസി കരിമ്പോലില്‍ കെ.എസ്. വിഷ്ണുവി‍ൻെറ കാറിലെ സ്പീക്കര്‍ സെറ്റ്, ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലെ പെട്രോൾ എന്നിവ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്​. കമ്പംമെട്ടില്‍നിന്ന്​ കാണാതായ വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ അടക്കം മുരിക്കടിയിലെ ഇവരുടെ വീട്ടില്‍നിന്ന്​ കണ്ടെത്തി. രാവിലെ കുമളിയില്‍നിന്ന്​ കാറുമായി ബൈസണ്‍വാലിയിലേക്ക് പോകുകയും വഴിയിൽ ഒറ്റപ്പെട്ടുകിടക്കുന്ന വാഹനങ്ങള്‍ നോക്കിവെച്ച ശേഷം രാത്രി തിരിച്ചുവരുമ്പോൾ മോഷണം നടത്തുകയുമായിരുന്നു പതിവ്​. മറ്റൊരു കേസില്‍ കുമളി പൊലീസ് പിടികൂടിയ ഇവരെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം പുറത്തുവന്നത്. idl ndk മുഹമ്മദ് ഇസ്മയില്‍ (22), ശരത് (22)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story