Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:30 AM IST Updated On
date_range 16 March 2022 5:30 AM ISTസർഗകൈരളി ജില്ലതല ഉദ്ഘാടനം
text_fieldsbookmark_border
കട്ടപ്പന: സമഗ്രശിക്ഷ കേരളം കട്ടപ്പന ബി.ആർ.സിയുടെ നേതൃത്വത്തിൽ സർഗകൈരളിയുടെ ജില്ലതല ഉദ്ഘാടനം കോവിൽമല രാജാവ് രാമൻ രാജമന്നാൻ നിർവഹിച്ചു. കട്ടപ്പന നഗരസഭ അധ്യക്ഷ ബീന ജോബി അധ്യക്ഷതവഹിച്ചു. എസ്.എസ്.കെ ജില്ല പ്രോജക്ട് കോഓഡിനേറ്റർ ഡി. ബിന്ദുമോൾ, കട്ടപ്പന ഗവ. കോളജ് പ്രിൻസിപ്പൽ ഡോ. വി. കണ്ണൻ, നഗരസഭ കൗൺസിലർമാരായ ബിജു, ഷാജി കുത്തോടിയിൽ, ജില്ല പ്രോഗ്രാം ഓഫിസർ കെ.എ. ബിനുമോൻ, കട്ടപ്പന എ.ഇ.ഒ ടോമി ഫിലിപ്, ബ്ലോക് പ്രോഗ്രാം കോഓഡിനേറ്റർ മുരുകൻ വി.അയത്തിൽ, എൻ.വി. ഗിരിജാകുമാരി തുടങ്ങിയവർ സംസാരിച്ചു. പ്രാദേശികമായി നിലവിലുള്ള കലാരൂപങ്ങളെയും വാദ്യോപകരണങ്ങളെയും അടുത്തറിയാനും കുട്ടികളുടെ കലാവാസനകളെ പരിപോഷിപ്പിക്കാനും ഉള്ള പരിപാടിയാണ് സർഗ കൈരളി. ചടങ്ങിൽ ശിൽപിയും അധ്യാപകനുമായ വി.എം. ബിജു കുമാറിനെ അനുമോദിച്ചു. ഫോട്ടോ: കോവിൽമല രാജാവ് രാമൻ രാജമന്നാൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
