Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:30 AM IST Updated On
date_range 16 March 2022 5:30 AM ISTആറാംമൈല്‍-കള്ളകുട്ടികുടി റോഡിൽ ദുരിതയാത്ര
text_fieldsbookmark_border
അടിമാലി: മാങ്കുളം പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന ആറാംമൈല്‍ - കള്ളകുട്ടികുടി റോഡ് തകര്‍ന്ന് കാല്‍നട ദുഷ്കരം. പഞ്ചായത്തിലെ രണ്ട്, മൂന്ന് ,നാല് വാര്‍ഡുകളിലെ ഭൂരിഭാഗം ജനങ്ങളുടെയും ഏക ആശ്രയമായിരുന്ന ഈ റോഡ്. 2018 ലെ മഹാപ്രളയത്തിലും ഉരുള്‍പൊട്ടലിലുമാണ് തകര്‍ന്നത്. റോഡിൻെറ പുനര്‍നിര്‍മാണം റീബിൽഡ് കേരളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ പറയുന്നുണ്ടെങ്കിലും നടപടിയില്ല. അതി സാഹസികമായാണ് ഇതുവഴി വാഹനങ്ങൾ ഓടിക്കുന്നത്. വാഹനാപകടങ്ങളും ഇവിടെ പതിവ് കാഴ്ചയാണ്. അപകടങ്ങളില്‍ ഗുരുതര പരിക്കേല്‍ക്കുന്നവരും ധാരാളം. ഇതോടെ ടാക്‌സി വാഹനങ്ങള്‍ പോലും ഈ പാതയിലൂടെ ഓടാന്‍ തയാറല്ല. ആറാംമൈലില്‍നിന്ന് കള്ളകുട്ടികുടി വരെ ആറുകിലോമീറ്റര്‍ ദൂരമാണ് റോഡിനുള്ളത്. സിങ്കുകുടി, ശേവല്‍കുടി, സുബ്രമണ്യന്‍കുടി, ചിക്കണംകുടി എന്നീ ആദിവാസി കോളനിക്കാരുടെയും ഏക ആശ്രയം ഈ റോഡ് മാത്രമാണ്. റോഡിനായി നിരവധി സമരങ്ങള്‍ നാട്ടുകാര്‍ ചെയ്തിട്ടുണ്ട്. ജനങ്ങൾ സ്വന്തമായി അറ്റകുറ്റപ്പണികളും നടത്തിയിട്ടുണ്ട്. പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ സ്‌കൂളും മൂന്ന് അംഗന്‍വാടികളും ഈ പാതയിലുണ്ട്. ഇവിടേക്കെത്തുന്നവരും മാങ്കുളം പഞ്ചായത്ത് ആസ്ഥാനത്തേക്ക് എത്തുന്നവരും കാര്‍ഷിക ഉൽപന്നങ്ങൾ വില്‍ക്കാന്‍ എത്തുന്നവരുമെല്ലാം ഈ ദുരിതപാത താണ്ടണം. ചെറിയോരു മഴ പെയ്താല്‍ വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യമാണ്. idl adi 1 road news ചിത്രം- തകര്‍ന്ന ആറാംമൈല്‍ - കള്ളകുട്ടികുടി റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
