Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:28 AM IST Updated On
date_range 16 March 2022 5:28 AM ISTഭൂമിയുടെ തരംമാറ്റം: ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു
text_fieldsbookmark_border
തൊടുപുഴ: കേരള നെല്‍വയല്‍ സംരക്ഷണ (ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി ലഭിച്ച അപേക്ഷ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് യോഗം ചേർന്നു. സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക സമയക്രമം നിശ്ചയിച്ച് ആവിഷ്‌കരിച്ച കര്‍മപദ്ധതി നടപ്പിലാക്കാനായി ഇടുക്കി റവന്യൂ ഡിവിഷൻ പരിധിയിലെ വില്ലേജ് ഓഫിസര്‍മാരുടെയും കൃഷി ഓഫിസര്‍മാരുടെയും യോഗം റവന്യൂ ഡിവിഷനല്‍ ഓഫിസറുടെ അധ്യക്ഷതയിലാണ് ചേർന്നത്. ഈ നിയമപ്രകാരം ജനുവരി 31വരെ ലഭിച്ചതും ഇനിയും തീര്‍പ്പാക്കാന്‍ ശേഷിക്കുന്നതുമായ അപേക്ഷ അടുത്ത ആറുമാസത്തില്‍ തീര്‍പ്പാക്കണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ആർ.ഡി.ഒ യോഗത്തില്‍ അറിയിച്ചു. കൂടാതെ അപേക്ഷകളില്‍ സ്വീകരിക്കേണ്ട നടപടികളും മറ്റും സംബന്ധിച്ച് ലാൻഡ് റവന്യൂ കമീഷണറേറ്റില്‍നിന്ന് ലഭ്യമാക്കിയ സ്റ്റാൻഡേര്‍ഡ് ഓപറേറ്റിങ് പ്രോസീജിയര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. കര്‍മപദ്ധതി മാര്‍ച്ച് 15 മുതല്‍ ആരംഭിച്ചതായി റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ അറിയിച്ചു. ഇടുക്കി റവന്യൂ ഡിവിഷൻ പരിധിയിലെ 50 വില്ലേജ് ഓഫിസര്‍മാരും കൃഷി ഓഫിസര്‍മാരും യോഗത്തില്‍ പങ്കെടുത്തു. TDL YOGAM റവന്യൂ ഡിവിഷനല്‍ ഓഫിസറുടെ അധ്യക്ഷതയിൽ ചേർന്ന വില്ലേജ് ഓഫിസര്‍മാരുടെയും കൃഷി ഓഫിസര്‍മാരുടെയും യോഗം ശതാബ്ദി ആഘോഷ സമാപനവും സ്‌കൂള്‍ വാര്‍ഷികവും തൊടുപുഴ: ചുങ്കം സെന്‍റ് ജോസഫ്‌സ് യു.പി സ്‌കൂളിൻെറ ശതാബ്ദി ആഘോഷ സമാപനവും സ്‌കൂള്‍ വാര്‍ഷികവും വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10ന് കലക്ടർ ഷീബ ജോര്‍ജ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷതവഹിക്കും. ശതാബ്ദി സ്മാരകശില അനാച്ഛാനവും അദ്ദേഹം നിര്‍വഹിക്കും. ചടങ്ങില്‍ പൂര്‍വ വിദ്യാര്‍ഥികളെ ആദരിക്കും. വാർത്തസമ്മേളനത്തില്‍ സ്‌കൂള്‍ പ്രധാനധ്യാപിക സിസറ്റർ ലിസിന്‍, പി.ടി.എ പ്രസിഡന്‍റ് അനില്‍ മാത്യു കുരുട്ടുപറമ്പില്‍, സ്‌കൂള്‍ പി.ആര്‍.ഒ ഫാ. ജോബി കാച്ചനോലിക്കല്‍, സ്റ്റാഫ് പ്രതിനിധി അനിത സിറിയക് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story