Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകഞ്ഞിക്കുഴി പഞ്ചായത്ത്...

കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ രാജിവെച്ചു

text_fields
bookmark_border
ചെറുതോണി: ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സില്‍വി സോജന്‍ സ്ഥാനം രാജിവെച്ചു. യു.ഡി.എഫ് ജില്ല കമ്മിറ്റി ഉണ്ടാക്കിയ ധാരണ പാലിച്ചാണ് കേരള കോണ്‍ഗ്രസ് പ്രതിനിധിയായ സില്‍വി സോജന്‍ രാജിവെച്ചത്. യു.ഡി.എഫ് ധാരണയനുസരിച്ച് കോണ്‍ഗ്രസ് പ്രതിനിധിയായിരിക്കും പുതിയ വൈസ് പ്രസിഡന്‍റ്​. യു.ഡി.എഫ് ധാരണ പാലിച്ച സില്‍വി സോജനെ കര്‍ഷക യൂനിയന്‍ അഭിനന്ദിച്ചു ചെറുതോണി: ചില വനിത ജനപ്രതിനിധികള്‍ മുന്നണി ധാരണയനുസരിച്ച് കിട്ടിയ സ്ഥാനങ്ങള്‍ നിലനിര്‍ത്തുന്നതിന് എല്‍.ഡി.എഫിലേക്ക് പോയപ്പോള്‍ യു.ഡി.എഫ് ധാരണയനുസരിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സ്ഥാനം രാജിവെച്ച് മാതൃകയായ കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി അംഗവും കര്‍ഷക തൊഴിലാളി കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റുമായ സില്‍വി സോജനെ കര്‍ഷകയൂനിയന്‍ മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. മണ്ഡലം പ്രസിഡന്‍റ്​ ജോയി പുതുപ്പറമ്പില്‍ അധ്യക്ഷതവഹിച്ചു. ജോയി കൊച്ചുകരോട്ട്, വര്‍ഗീസ് വെട്ടിയാങ്കല്‍, ജോസ് കിഴക്കേപറമ്പില്‍, വിന്‍സന്‍റ് കല്ലിടുക്കില്‍, വര്‍ഗീസ് സക്കറിയ, വി.എസ്. ബിനോയി, ജോസ് മോടിക്കപുത്തന്‍പുര, മാത്യു ജോസഫ്, ഷാജി ചിലമ്പില്‍, സലീം പിച്ചാംപാറ തുടങ്ങിയവര്‍ സംസാരിച്ചു. നാഷനൽ ജനതാദൾ ധർണ നടത്തും തൊടുപുഴ: വന്യജീവി ആക്രമണങ്ങൾ മൂലം മരണങ്ങളും കൃഷിനാശവും വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നിയമനിർമാണം വഴി ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ മിനി സിവിൽ സ്റ്റേഷന്​ മുന്നിൽ വ്യാഴാഴ്ച രാവിലെ 10ന്​ നാഷനൽ ജനതാദൾ നേതൃത്വത്തിൽ ധർണ നടക്കും. ജില്ല പ്രസിഡന്‍റ്​ രാജു മുണ്ടക്കാട്ടിൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ കെ.ടി. ജോസഫ് ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story