Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:34 AM IST Updated On
date_range 15 March 2022 5:34 AM ISTഏഴാം ക്ലാസ് വിദ്യാർഥിയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
text_fieldsbookmark_border
നെടുങ്കണ്ടം: റവന്യൂ ക്വാര്‍ട്ടേഴ്‌സിലെ ജനല്‍ കമ്പിയില്‍ ഏഴാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധസംഘം പരിശോധന നടത്തി. ഞായറാഴ്ച വൈകീട്ട് 6.30 ഓടുകൂടിയാണ് താലൂക്ക് ഓഫിസ് ജീവനക്കാരനായ എ.കെ ജോഷിയുടെ മകന്‍ 12 വയസ്സുള്ള അനന്തുവിനെ നെടുങ്കണ്ടം താലൂക്ക് ഓഫിസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിനുള്ളിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വീടിന്റെ വാതില്‍ ചവിട്ടിത്തുറന്നാണ് സമീപവാസികളും കുട്ടിയുടെ അച്ഛനും അകത്തുകടന്നത്. മാതാപിതാക്കളും ഇളയ സഹോദരിയും വീട്ടിലില്ലായിരുന്ന സമയത്താണ് സംഭവം. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story