Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിശ്രമകേന്ദ്രം...

വിശ്രമകേന്ദ്രം നിർമിക്കണമെന്ന് ആവശ്യം

text_fields
bookmark_border
വിശ്രമകേന്ദ്രം നിർമിക്കണമെന്ന് ആവശ്യം
cancel
മുട്ടം: ടാക്സി ഡ്രൈവർമാർക്കുവേണ്ടി വിശ്രമകേന്ദ്രം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുട്ടം ടാക്സി സ്റ്റാൻഡിൽ 80ലധികം ഡ്രൈവർമാർ ഉണ്ടെങ്കിലും അവർക്ക് വിശ്രമിക്കാൻ ഒരിടമില്ല. വർഷങ്ങൾക്ക് മുമ്പ്​ സ്റ്റാൻഡിന്​ പിന്നിലായി വിശ്രമകേന്ദ്രം ഉണ്ടായിരുന്നു. എന്നാൽ, കാറ്റിലും മഴയിലും മരംവീണ് മേൽക്കൂര നശിച്ചു. മാസങ്ങളോളം കിടന്നിട്ടും അറ്റകുറ്റപ്പണി പഞ്ചായത്ത് നടത്തിയില്ല. തുടർന്ന് വിശ്രമകേന്ദ്രത്തിന്റെ പൈപ്പുകളും മേൽക്കൂരയുമെല്ലാം ഒന്നൊന്നായി മോഷണം പോയി. കടുത്ത വെയിലിൽ വാഹനങ്ങളിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് ടാക്സി ഡ്രൈവർമാർ പറയുന്നു. മരച്ചുവട്ടിലും മറ്റുമയാണ് നിലവിൽ ഡ്രൈവർമാർ കഴിഞ്ഞുകൂടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story