Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:33 AM IST Updated On
date_range 15 March 2022 5:33 AM ISTസ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച് സെല്ലിൽ അത്യാധുനിക സൗകര്യം ഉറപ്പാക്കും -വികസന കമീഷണർ
text_fieldsbookmark_border
തൊടുപുഴ: ജില്ല ആയുര്‍വേദ ആശുപത്രിയോട് അനുബന്ധിച്ച് സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച് സെല്ലിനായി (സാര്‍ക്) റവന്യൂ വകുപ്പ് അനുവദിച്ച സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്‌പോര്‍ട്‌സ് ആയുര്‍വേദ വിഭാഗം തുടങ്ങാൻ ജില്ല ഭരണകൂടത്തിന്‍റെ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ജില്ല വികസന കമീഷണർ അര്‍ജുന്‍ പാണ്ഡ്യന്‍. ജില്ല ആയുര്‍വേദ ആശുപത്രിക്ക് സമീപം റവന്യൂ വകുപ്പ് വിട്ടുനൽകിയ 43.24 സെന്‍റ് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌പോര്‍ട്‌സ് വിഭാഗത്തിന് ആധുനിക സൗകര്യങ്ങളോടെ പ്രത്യേക കെട്ടിടം നിർമിക്കാനുള്ള നിർദേശങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് ആശുപത്രി അധികൃതര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ജില്ല വികസന കമീഷണറുടെ സന്ദര്‍ശനം. ഭൂമി ലഭ്യമായതോടെ അടിസ്ഥാന സൗകര്യം ഒരുക്കാനുള്ള നടപടി വേഗത്തിലാക്കും. കെട്ടിടം ഉള്‍പ്പെടെ പൂര്‍ത്തീകരിക്കുന്നതോടെ കായിക താരങ്ങള്‍ക്കായുള്ള കേരളത്തിലെ രണ്ടാമത്തെ സ്പോര്‍ട്സ് ആശുപത്രിയാകുമിത്. തൊടുപുഴയിലെ ജില്ല ആയുര്‍വേദ ആശുപത്രിയില്‍ സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച് സെല്‍ 2009ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. അതിനുശേഷം 385 അന്തര്‍ദേശീയ താരങ്ങള്‍ക്കും 1960 ദേശീയ താരങ്ങള്‍ക്കും സേവനം ലഭ്യമാക്കാനായി. പ്രതിവര്‍ഷം 5000ത്തിൽ അധികം കായികതാരങ്ങള്‍ക്ക് ഇവിടെ ചികിത്സ നൽകുന്നു. താരങ്ങളുടെ കായികക്ഷമത വര്‍ധിപ്പിക്കാൻ പഞ്ചകര്‍മ ചികിത്സ, മര്‍മ ചികിത്സ, ഞവരക്കിഴി, പിഴിച്ചില്‍, ധാര തുടങ്ങിയവയും രസായന ഔഷധങ്ങൾ ഉള്‍പ്പെടുത്തിയുള്ള ചികിത്സയും നല്‍കിവരുന്നു. ചിത്രം TDL Research cell: തൊടുപുഴയിലെ സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച് സെല്ലിന് അനുവദിച്ച സ്ഥലം ജില്ല വികസന കമീഷണർ അർജുൻ പാണ്ഡ്യൻ സന്ദർശിക്കുന്നു ഗെസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ് ഇടുക്കി: ചിത്തിരപുരം ഗവ.ഐ.ടി.ഐയില്‍ എ.സി.ഡി ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ മാര്‍ച്ച് 17ന് രാവിലെ 11ന് അഭിമുഖം നടത്തും. ഏതെങ്കിലും എൻജിനീയറിങ് ട്രേഡില്‍ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഏതെങ്കിലും എൻജിനീയറിങ് ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഏതെങ്കിലും എൻജിനീയറിങ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഐ.ടി.ഐ ചിത്തിരപുരം പ്രിന്‍സിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങള്‍ക്ക്: 04865 296299.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story