Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമ്ലാവിൻ കുഞ്ഞിന്...

മ്ലാവിൻ കുഞ്ഞിന് വനപാലകർ രക്ഷകരായി

text_fields
bookmark_border
മ്ലാവിൻ കുഞ്ഞിന് വനപാലകർ രക്ഷകരായി
cancel
ചെറുതോണി: തെരുവുനായ്ക്കൾ ആക്രമിച്ച മ്ലാവിൻ കുഞ്ഞിന്​ വനപാലകർ രക്ഷകരായി. വനത്തിൽനിന്ന്​ ആർച്ച്​ ഡാമിന്​ താഴെ അരുവിയിൽ വെള്ളം കുടിക്കാനെത്തിയ മ്ലാവിൻ കുട്ടിയെ തെരുവുനായ്ക്കൾ ആക്രമിക്കുകയായിരുന്നു. ഇതുകണ്ട നാട്ടുകാരിൽ ചിലർ വാഴത്തോപ്പ് ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചതോടെ വനപാലകർ പാഞ്ഞെത്തി മ്ലാവിൻ കുട്ടിയെ തെരുവുനായ്ക്കളിൽനിന്ന് രക്ഷപ്പെടുത്തി റെസ്ക്യൂ ഹോമിലെത്തിച്ചു. തുടർന്ന് വാഴത്തോപ്പ് മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടറെത്തി പരിശോധന നടത്തി സുരക്ഷിത ഇടം ഒരുക്കി. ആരോഗ്യസ്ഥിതി വീണ്ടെടുത്താൽ മ്ലാവിൻ കുട്ടിയെ വനത്തിൽ തുറന്നുവിടുമെന്ന് വാഴത്തോപ്പ് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച്​ ഓഫിസർ ജോജി എം.ജേക്കബ് പറഞ്ഞു. ഫോട്ടോ തെരുവുനായ് ആക്രമണത്തിൽനിന്ന് വനപാലകർ രക്ഷിച്ച മ്ലാവിൻകുഞ്ഞ്​ റെസ്ക്യൂ ഹോമിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story