Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:30 AM IST Updated On
date_range 15 March 2022 5:30 AM ISTപീരുമേട്ടിലും പൈപ്പ് പൊട്ടൽ
text_fieldsbookmark_border
പീരുമേട്: താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിൽ പൈപ്പ് പൊട്ടി മാസങ്ങളായി കുടിവെള്ളം പാഴാകുമ്പോഴും തകരാർ പരിഹരിക്കാൻ ജല അതോറിറ്റി നടപടി സ്വീകരിക്കുന്നില്ല. പീരുമേട് മിനി സിവിൽ സ്റ്റേഷന് സമീപത്തുനിന്ന് 100 മീറ്റർ ദൂരത്തിൽ കഴിഞ്ഞ നവംബർ മുതൽ വെള്ളം പാഴാകുകയാണ്. ഹെലിബേറിയ പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടിയൊഴുകുകയാണ്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ 10 തവണയിലേറെ അറ്റകുറ്റപ്പണി നടത്തിയെങ്കിലും തകരാർ പരിഹരിക്കാനായില്ല. ആധുനിക രീതിയിലുള്ള ട്രീറ്റ്മെന്‍റ് പ്ലാന്‍റിലൂടെ ശുദ്ധീകരിച്ചെത്തുന്ന വെള്ളമാണ് പാഴാകുന്നത്. പീരുമേട് സർക്കാർ അഥിതി മന്ദിരം റോഡിലും രണ്ടുമാസക്കാലമായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ദിവസേന ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴാകുമ്പോൾ ഉയർന്ന മേഖലകളിൽ വെള്ളം എത്തുന്നില്ല. ദേശീയപാത 183ൽ ചുഴുപ്പിനും പെരുവന്താനത്തിനുമിടക്ക് കഴിഞ്ഞ ഒരുവർഷമായി പൈപ്പ് ചോർന്ന് വെള്ളം പാഴാകുകയാണ്. കോടികള്‍ മുടക്കിയിട്ടും ശുദ്ധജലം കിട്ടാക്കനി മറയൂർ: മഴയും ജലസ്രോതസ്സുകളും ഒട്ടേറെയുള്ള കോവില്‍ക്കടവ് മേഖലകളില്‍ കോടികള്‍ മുടക്കി പദ്ധതികള്‍ നടപ്പിലാക്കിയെങ്കിലും ഗ്രാമങ്ങളില്‍ ശുദ്ധജലം മാത്രം കിട്ടാക്കനി. ആറുകളും മറ്റു നീരുറവകളും ഒട്ടേറെയുള്ള പ്രദേശത്ത് നിലവില്‍ മഴയും ധാരാളമായി ലഭിക്കാറുണ്ട്. എന്നാല്‍, ശുദ്ധജലത്തിനായി ഒരുകുടുംബം ദിവസവും 450 രൂപ മുടക്കേണ്ട സാഹചര്യമാണ് നിലവില്‍. ഒന്നാം പ്രളയ സമയത്താണ് കോവില്‍ക്കടവിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനായി പാമ്പാറിന്‍റെ തീരത്തുകൂടി സ്ഥാപിച്ചിരുന്ന പൈപ്പുകള്‍ ഒലിച്ചുപോയത്. ഇതോടെ ജലക്ഷാമം അനുഭവിച്ച് തുടങ്ങിയ ഗ്രാമം വേനലും കൂടിയെത്തിയതോടെ രൂക്ഷമാകുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ കിണറുകളിലും മറ്റും വെള്ളം വറ്റിയതോടെ കൂടുതല്‍ പ്രതിസന്ധിയിലായി. വാഹനങ്ങളില്‍ മറ്റിടങ്ങിളില്‍നിന്നുമെത്തിക്കുന്ന വെള്ളമാണ് ഓരോ കുടുംബവും 1000 ലിറ്റര്‍ വീതം 450 രൂപ നല്‍കി വാങ്ങി ഉപയോഗിക്കാന്‍ തുടങ്ങിയത്. സമീപത്തുള്ള പാമ്പാര്‍, ദെണ്ഡുകൊമ്പ് ആറ് തുടങ്ങിയ പ്രധാന ജലസ്രോതസ്സുകളും നിറഞ്ഞൊഴുകുമ്പോഴാണ് കുടിവെള്ളത്തിനായി ഗ്രാമത്തില്‍ ഈ നെട്ടോട്ടം. ഇവിടെനിന്ന് വെള്ളം ഫില്‍ട്ടര്‍ ചെയ്ത് ഗ്രാമങ്ങളിലെ ടാങ്കുകളില്‍ വെള്ളമെത്തിക്കുകയൊ പ്രളയവേളയില്‍ ഒലിച്ചുപോയ 200 മീറ്റര്‍ ദൂരം മാത്രമുള്ള പൈപ്പ് പുതുക്കിപ്പണിയുകയൊ ചെയ്താല്‍ എളുപ്പത്തില്‍ കുടിവെള്ളക്ഷാമം പരിഹരിക്കാമെന്നിരിക്കെയാണ് അധികൃതര്‍ ജനതയുടെ അടിസ്ഥാനപരമായ ആവശ്യം കണ്ടില്ലെന്ന് നടിക്കുന്നത്. TDL VELLAM VANDI കോവില്‍ക്കടവ് നിവാസികൾ വിലകൊടുത്ത് വാങ്ങുന്ന വെള്ളം എത്തിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story