Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:30 AM IST Updated On
date_range 15 March 2022 5:30 AM ISTകാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
text_fieldsbookmark_border
കട്ടപ്പന: ശാന്തിഗ്രാമിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക്. സ്കൂട്ടറിലുണ്ടായിരുന്ന പരിക്കേറ്റ ഇരട്ടയാർ, തങ്കമണി, ശാന്തിഗ്രാം സ്വദേശികളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരട്ടയാർ ശാന്തിഗ്രാം റോഡിൽ ഈട്ടിപടിക്ക് സമീപത്തെ വളവിലാണ് അപകടം ഉണ്ടായത്. തൊപ്രാൻകുടി ഭാഗത്തേക്കുപോയ കാറും നാല് മുക്കിൽനിന്ന് ഇരട്ടയാർ ഭാഗത്തേക്ക് വരന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. അടുത്തിടെ ആധുനിക നിലവാരത്തിൽ നിർമിച്ച ഈ റോഡിൽ ചെറുതും വലുതുമായ വാഹന അപകടങ്ങൾ വർധിക്കുകയാണ്. അശ്രദ്ധമായ ഡ്രൈവിങ്ങും അമിതവേഗവുമാണ് കാരണം. കൂടാതെ വളവുകളിൽ റോഡിന് ആവശ്യമായ വീതി ഇല്ലാത്തതും പ്രശ്നമാണെന്ന് നാട്ടുകാർ പറയുന്നു. ഫോട്ടോ. ഇരട്ടയാർ ശാന്തിഗ്രാം റോഡിൽ അപകടത്തിൽപെട്ട കാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
