Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഹൈറേഞ്ചിൽ കണിക്കൊന്നകൾ...

ഹൈറേഞ്ചിൽ കണിക്കൊന്നകൾ പൂവിട്ടു

text_fields
bookmark_border
ഹൈറേഞ്ചിൽ കണിക്കൊന്നകൾ പൂവിട്ടു
cancel
കട്ടപ്പന: വിഷുവിനു മുന്നോടിയായി ഹൈറേഞ്ചിന്റെ മലമടക്കുകളിലും തൊടികളിലും മഞ്ഞവർണം തൂകി കണിക്കൊന്നകൾ. കത്തുന്ന വേനൽ ചൂടിനെയും തോൽപിച്ച്​ പൂത്തുലഞ്ഞ കണിക്കൊന്നകൾ ഇപ്പോൾ മുഖ്യആകർഷണങ്ങളിലൊന്നാണ്​. വിഷുവിന്​ ഒരു മാസം മുമ്പേ കണിക്കൊന്നകൾ പൂവിട്ടുതുടങ്ങി. കൊടുംവേനലിനു തൊട്ടുമുമ്പ്​ പൂവിടുകയും കാലവർഷം ആകുമ്പോഴേക്കും കായ്കൾ വിത്തുവിതരണത്തിനു പാകമാകുകയും ചെയ്യുന്നതാണ്​ കണിക്കൊന്നയുടെ രീതി. കൊന്ന പൂത്ത് ഏകദേശം 45 ദിവസത്തിനകം കാലവർഷം എത്തുമെന്ന കണക്കും ഒരു പതിറ്റാണ്ട്​ മുമ്പുവരെ ശരിയായി വന്നിരുന്നു. ഫോട്ടോ: ഹൈറേഞ്ചിലെ മലമടക്കുകളിലെ തൊടികളിൽ പൂവിട്ട കണിക്കൊന്ന
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story