Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:29 AM IST Updated On
date_range 15 March 2022 5:29 AM ISTആത്മീയ സംഗമം
text_fieldsbookmark_border
തൊടുപുഴ: പട്ടയംകവല ആർപ്പാമറ്റം മജ്ലിസുന്നൂരി വൽഅബ്റാർ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ നടന്നു. രാജ്യത്ത് വർധിച്ചുവരുന്ന വർഗീയ ധ്രുവീകരണത്തിലും മതചിഹ്നങ്ങളെ അവഹേളിക്കപ്പെടുന്നതിലും സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. മതേതര ജനാധിപത്യ വിശ്വാസികൾ ഈ പ്രവണതക്കെതിരെ ശബ്ദിക്കണമെന്നും അഭ്യർഥിച്ചു. ചെയർമാൻ അബ്ദുൽകരീം അൻവരി അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഹബീബുറഹ്മാൻ മദനി വിഷയാവതരണം നടത്തി. അബ്ദുൽ അസീസ് സഖാഫി, ട്രസ്റ്റ് അംഗങ്ങളായ പി.എ. നാസർ, ഷിബു, പരീത്, വി.എസ്. ഷക്കീർ, എം.എ. സിയാദ് എന്നിവർ സംസാരിച്ചു. ഭിന്നശേഷി വിദ്യാർഥികൾക്ക് സ്പോർട്സ് ആൻഡ് എക്സ്പോഷർ ട്രിപ് തൊടുപുഴ: സർവശിക്ഷ തൊടുപുഴ ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥികൾക്കായി സ്പോർട്സ് ആൻഡ് എക്സ്പോഷർ ട്രിപ് സംഘടിപ്പിച്ചു. തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിച്ച യാത്ര മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഫ്ലാഗ്ഓഫ് ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ടി.എസ്. രാജൻ സംസാരിച്ചു. തൊടുപുഴ ബി.പി.സി കെ.എ. നജീബ് സ്വാഗതവും സിന്ധു ഗോപാൽ നന്ദിയും പറഞ്ഞു. ഭിന്നശേഷി വിദ്യാർഥികൾക്ക് പൊതു സ്ഥാപനങ്ങളും സർക്കാർ സേവനങ്ങളും പരിചയപ്പെടുത്താനായി സമഗ്രശിക്ഷ കേരള ബി.ആർ.സികൾ വഴി നടപ്പാക്കുന്ന പദ്ധതിയാണ് സ്പോർട്സ് ആൻഡ് എക്സ്പോഷർ ട്രിപ്. പൊതുയാത്രാ സംവിധാനം പരിചയപ്പെടുത്തുന്നതിനായി ബസിലാണ് വിദ്യാർഥികളെ എക്സ്പോഷർ യാത്രക്ക്കൊണ്ടുപോയത്. പങ്കെടുത്ത വിദ്യാർഥികൾ കേരളത്തിലെ ഏക ഐ.എസ്.ഒ അംഗീകൃത സ്റ്റേഷനായ മുട്ടം പൊലീസ് സ്റ്റേഷൻ സന്ദർശിച്ച് പ്രവർത്തനങ്ങൾ മനസ്സിലാക്കി. പൊലീസ് ആയുധങ്ങൾ, ഫിംഗർ പ്രിന്‍റ് പരിശോധന, മറ്റ് സേവനങ്ങൾ എന്നിവ പൊലീസ് ഓഫിസർമാർ വിദ്യാർഥികളോട് വിശദീകരിച്ചു. തുടർന്ന് മുട്ടം പോസ്റ്റ് ഓഫിസ്, ജില്ല ജയിൽ, മലങ്കര ഡാം എന്നിവയും സന്ദർശിച്ചു. തൊടുപുഴയിലെത്തി ഉച്ചഭക്ഷണവും നൽകിയാണ് ബി.ആർ.സിയിൽനിന്ന് വിദ്യാർഥികളെ യാത്രയാക്കിയത്. FOTO TDL BRC തൊടുപുഴ ബി.ആർ.സി ആഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച എക്സ്പോഷർ ട്രിപ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story