Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പനക്ക്​ സമീപം...

കട്ടപ്പനക്ക്​ സമീപം അഞ്ചിടത്ത്​ തീപിടിത്തം

text_fields
bookmark_border
കട്ടപ്പന: കട്ടപ്പനയിലും കാഞ്ചിയാറിലും ഉൾപ്പെടെ അഞ്ചിടത്ത്​ തീപിടിത്തം. തക്ക സമയത്ത്​ അഗ്നിരക്ഷസേന എത്തി തീയണച്ചു. കാഞ്ചിയാർ പള്ളിക്കും ടൗണിലെ സഹകരണ ബാങ്ക് കെട്ടിടത്തിന് പിന്നിലെ മാലിന്യക്കൂനയിലാണ് ആദ്യം തീ കണ്ടത്​. രാവിലെ 11ഓടെയായിരുന്നു സംഭവം. ബാങ്കും വളക്കടയും അടക്കം പ്രവർത്തിക്കുന്ന കെട്ടിടത്തിന് പിന്നിലാണ്​ തീ പടർന്നത്. വലിയ രീതിയിൽ പുക ഉയർന്നതോടെ നാട്ടുകാർ കട്ടപ്പന അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി തീ അണക്കുകയും ചെയ്തു. സമയോചിത ഇടപെടലിനെ തുടർന്നാണ് ബാങ്ക് കെട്ടിടത്തിലേക്കും അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക്​ തീ പടരാതെയിരുന്നത്. തീപിടിത്തമുണ്ടായ സ്ഥലത്തിനോട് ചേർന്നാണ് കാഞ്ചിയാർ പള്ളി സ്ഥിതിചെയ്യുന്നത്. ഉച്ചക്ക് 12 ഓടെ വാഴവര കല്യാണത്തണ്ടിന്​ സമീപമുണ്ടായ തീ താഴത്തേക്കൽ ശശിയുടെ കൃഷിയിടത്തിലേക്ക് വ്യാപിച്ചെങ്കിലും അഗ്നിശമന സേനയെത്തി അണച്ചതിനാൽ കൂടുതൽ പ്രദേശത്തേക്ക് തീ പടരുന്നത് ഒഴിവായി. മരിയാപുരത്ത് പുല്ലുമേട്ടിൽ ഉണ്ടായ തീ ഉച്ചക്ക്​ 12.45ഓടെയാണ് സമീപത്തെ കൃഷിയിടത്തിന്​ സമീപമെത്തിയത്. കൽത്തൊട്ടി തെക്കേമുണ്ടൻപടി അരുണിന്‍റെ കൃഷിയിടത്തിൽ ഒന്നരയോടെയാണ് തീ പടർന്നത്. നിരവധി ഏലച്ചെടികൾ കത്തിനശിച്ചു. തക്കസമയത്ത് അഗ്നിരക്ഷ സേന എത്തിയതിനാൽ കൂടുതൽ പ്രദേശത്തെ കൃഷി നശിക്കുന്നത് ഒഴിവാക്കാൻ സഹായിച്ചു. കട്ടപ്പന സാഗര ജങ്​ഷനു സമീപം വൈകീട്ട് 4.15ഓടെയാണ് തീപിടിത്തം ഉണ്ടായത്. കല്ലുപറമ്പിൽ ജിലുവിന്‍റെ അരയേക്കറോളം പ്രദേശത്തെ ഏലത്തോട്ടം കത്തിനശിച്ചു. അഗ്നി രക്ഷാസേന എത്തിയാണ് ഇവിടെയും തീ നിയന്ത്രണ വിധേയമാക്കിയത്. ​TDL THEEPIDUTHAM കാഞ്ചിയാറിൽ ഉണ്ടായ തീപിടിത്തം അഗ്നിരക്ഷ സേന വെള്ളം ഒഴിച്ച്​ നിയന്ത്രിക്കുന്നു ജില്ല മിനി അത്​ലറ്റിക് മീറ്റ്​ കട്ടപ്പന: ജില്ല മിനി അത്​ലറ്റിക് മീറ്റിൽ ഇരട്ടയാർ സെന്‍റ്​ തോമസിന് കിരീടം. ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. സ്കൂൾ ഗ്രൗണ്ടിൽ നടന്ന മീറ്റിൽ 180 പോയന്‍റുകളോടെ ഇരട്ടയാർ സെന്‍റ്​ തോമസ് സ്കൂൾ ടീം വിജയികളായി. 147 പോയന്‍റ്​ നേടിയ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂളിനാണ് രണ്ടാംസ്ഥാനം. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലച്ചൻ വള്ളക്കടയുടെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ സി.എം. മാത്യു ചന്ദ്രൻകുന്നേൽ, സിനി പ്ലാവനാക്കുഴിയിൽ, കെ.ജെ. ജോസഫ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. രാവിലെ ശാന്തിഗ്രാം ഗാന്ധിജി സ്കൂൾ ഹെഡ്മാസ്റ്റർ കെ.കെ. അഷ്​റഫിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ജോസ് സ്കറിയ കണ്ണമുണ്ടയിൽ മേള ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story