Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഭീഷണിമുഴക്കി പ്ലാവില്‍...

ഭീഷണിമുഴക്കി പ്ലാവില്‍ കയറി; അഗ്​നിരക്ഷാസേനയെത്തി താഴെയിറക്കി

text_fields
bookmark_border
മൂലമറ്റം: പ്ലാവില്‍ കയറി ആത്മഹത്യഭീഷണി മുഴക്കിയ ഗൃഹനാഥനെ അഗ്​നിരക്ഷാസേനയെത്തി അനുനയിപ്പിച്ച് താഴെയിറക്കി. മൂലമറ്റം ലക്ഷംവീട് കോളനിയില്‍ അമ്പലക്കാട്ട് രവീന്ദ്രനാണ്​ (52) വീട്ടുമുറ്റത്തെ പ്ലാവില്‍ കയറി ആത്മഹത്യഭീഷണി മുഴക്കിയത്. ഞായറാഴ്​ച വൈകീട്ട്​ നാലോടെയാണ് സംഭവം. മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടായതിനെ തുടര്‍ന്നാണ് ഇയാൾ പ്ലാവില്‍ കയറിയത്. താഴെ ഇറങ്ങാൻ നാട്ടുകാരും വീട്ടുകാരും ആവശ്യപ്പെട്ടിട്ടും ഇയാൾ കൂട്ടാക്കിയില്ല. ചാടുമെന്ന്​ ഭീഷണിയും മുഴക്കി. തുടര്‍ന്ന് വീട്ടിലുള്ളവര്‍ കാഞ്ഞാര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് മൂലമറ്റം അഗ്​നിരക്ഷാസേനക്ക്​ വിവരം കൈമാറി. അഗ്​നിരക്ഷാസേനയുടെ വാഹനം കയറിപ്പോകാത്ത റോഡായതിനാല്‍ ബൈക്കിലാണ് സേനാംഗങ്ങള്‍ ഇവിടെയെത്തിയത്. അവരെത്തി സംസാരിച്ചതോടെ രവീന്ദ്രന്‍ താഴെയിറങ്ങാന്‍ തയാറാകുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ ശശീന്ദ്രബാബുവിന്‍റെ നേതൃത്വത്തിലാണ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയത്. കാഞ്ഞാർ പൊലീസും സ്ഥലത്തെത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story