Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസമൂഹത്തിന്‍റെ...

സമൂഹത്തിന്‍റെ പുനർനിർമാണത്തിൽ അധ്യാപകരുടെ പങ്ക്​ വലുത്​- മാർ ജോൺ​ നെല്ലിക്കുന്നേൽ

text_fields
bookmark_border
ചെറുതോണി: സമൂഹത്തിന്‍റെ പുനർനിർമാണത്തിൽ അധ്യാപകരുടെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന്​ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജന്‍സിയുടെ അധ്യാപക, അനധ്യാപക അവാർഡ്​ വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോൺ നെല്ലിക്കുന്നേൽ. അധ്യാപക വിഭാഗത്തിൽ ഹയർ സെക്കൻഡറിയിൽനിന്ന് മരിയാപുരം സെന്‍റ​ മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പൽ റോയി കുര്യാക്കോസ്, ഹൈസ്കൂളിൽ വാഴത്തോപ്പ് സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്നമ്മ ജോർജ്​, യു.പിയില്‍ നെടുംങ്കണ്ടം സെന്‍റ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ വി.ഡി എബ്രഹാം, എല്‍.പിയില്‍ തങ്കമണി സെന്‍റ് തോമസ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ജോയി ജോസഫ് എന്നിവരും അനധ്യാപക വിഭാഗത്തില്‍ ചെമ്മണ്ണാര്‍ സെന്‍റ് സേവ്യേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ലാബ് അസിസ്റ്റന്‍റ് റെജിസണ്‍ മാനുവലും അവാര്‍ഡ് ഏറ്റുവാങ്ങി. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജന്‍സി സെക്രട്ടറി ഫാ. ജോര്‍ജ് തകിടിയില്‍, വാഴത്തോപ്പ് സെന്‍റ് ജോർജ്​ കത്തീഡ്രല്‍ വികാരി ഫാ. ഫ്രാന്‍സിസ് ഇടവക്കണ്ടം, ബിനോയി മഠത്തില്‍, ജിജി അബ്രഹാം, റോയി കുര്യാക്കോസ്, എം.ടി. ആന്‍റണി തുടങ്ങിയവര്‍ സംസാരിച്ചു. മീനപ്പൂര മഹോത്സവം ചെറുതോണി: കാമാക്ഷി പാറക്കടവ് അന്നപൂർണേശ്വരീ ദേവി ക്ഷേത്രത്തിൽ മീനപ്പൂര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രാചാര്യൻ കുമാരൻ തന്ത്രി കൊടി ഉയർത്തി. 13 മുതൽ 17 വരെയാണ് ഉത്സവം. പതിവ് ക്ഷേത്ര ചടങ്ങുകൾക്കൊപ്പം 16 ന് പൊങ്കാല, 17 ന് താലപ്പൊലി ഘോഷയാത്ര, കാവടി ഘോഷയാത്ര, വാഹന പൂജ എന്നിവയും നടക്കും. 17 ന് വൈകീട്ട് എട്ടിന് ഗാനമേളയോടെ കൊടിയിറങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story