Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:33 AM IST Updated On
date_range 14 March 2022 5:33 AM ISTരവീന്ദ്രൻ പട്ടയം: കുഞ്ചിത്തണ്ണി വില്ലേജിലെ ഹിയറിങ് ഇന്ന്
text_fieldsbookmark_border
മൂന്നാർ: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട ഹിയറിങ് തിങ്കളാഴ്ച നടക്കും. കുഞ്ചിത്തണ്ണി വില്ലേജിലെ പട്ടയ ഉടമകളുടെ ഹിയറിങ്ങാണ് ദേവികുളത്ത് നടക്കുന്നത്. വില്ലേജിലെ 35 പട്ടയ ഉടമകളോടാണ് തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുള്ളത്. ദേവികുളം ആർ.ഡി.ഒ ഓഫിസിലെ കോൺഫറൻസ് ഹാളിലാണ് ഹിയറിങ്. ഒരാഴ്ച മുമ്പ് മറയൂർ, കാന്തല്ലൂർ, കീഴാന്തൂർ വില്ലജുകളിലെ പട്ടയ ഉടമകളുടെ ഹിയറിങ് നടത്തിയിരുന്നു. കലക്ടർ ഷീബ ജോർജ് നേരിട്ട് നടത്തിയ ഹിയറിങ്ങിൽ 37 പേർക്ക് നോട്ടീസ് നൽകിയെങ്കിലും 25 പേർ മാത്രമാണ് എത്തിയത്. ബാക്കിയുള്ളവർക്ക് ഒരു അവസരംകൂടി നൽകുമെന്ന് തഹസിൽദാർ ഷാഹിന രാമകൃഷ്ണൻ അറിയിച്ചു. ബാക്കി വില്ലേജുകളിലെ ഭൂവുടമകളെ അടുത്ത ഘട്ടത്തിൽ വിളിക്കുമെന്നും തഹസിൽദാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story