Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:31 AM IST Updated On
date_range 14 March 2022 5:31 AM ISTചൂട്; വൈദ്യുതി ഉപഭോഗം വർധിക്കുന്നു
text_fieldsbookmark_border
തൊടുപുഴ: ചൂടുയരുന്നതിനാല്‍ വൈദ്യുതി ഉപഭോഗം വർധിക്കുന്നു. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 87.3269 മില്യണ്‍ യൂനിറ്റിലെത്തി. ഞായറാഴ്ച രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിലെ കണക്ക് പ്രകാരമാണിത്. ഇതില്‍ 59.3974 മില്യണ്‍ യൂനിറ്റ് വൈദ്യുതി കേന്ദ്രപൂളില്‍നിന്ന് ദീര്‍ഘകാല കരാര്‍ പ്രകാരവും എത്തിച്ചപ്പോള്‍ 27.9295 മില്യണ്‍ യൂനിറ്റായിരുന്നു ആഭ്യന്തര ഉൽപാദനം. മാര്‍ച്ച് അഞ്ചിന് 82.75 മില്യണ്‍ യൂനിറ്റായിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. കഴിഞ്ഞ തിങ്കളാഴ്ച ഇത് 83.9705 മില്യണ്‍ യൂനിറ്റിലെത്തി, ചൊവ്വ- 85.1557, ബുധന്‍- 86.446, വ്യാഴം 86.5283, വെള്ളി- 87.066 മില്യണ്‍ യൂനിറ്റ് വീതമായിരുന്ന ഉപഭോഗം. അതേസമയം ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 64.09 ശതമാനമായി കുറഞ്ഞു. 2370.06 അടി വെള്ളമാണ് നിലവില്‍ അവശേഷിക്കുന്നത്. ശനിയാഴ്ച 14.59 മില്യണ്‍ യൂനിറ്റ് വൈദ്യുതിയാണ് പദ്ധതിയുടെ ഭാഗമായി മൂലമറ്റത്ത് ഉൽപാദിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story