Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:36 AM IST Updated On
date_range 13 March 2022 5:36 AM ISTഅളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവെപ്പും
text_fieldsbookmark_border
തൊടുപുഴ: ഇടവെട്ടി ഗ്രാമപഞ്ചായത്തിലെ വ്യാപാരികളുടെ തിങ്കളാഴ്ച രാവിലെ 10 മുതൽ 11.30 വരെ ഗ്രാമപഞ്ചായത്ത് ഓഫിസിൽ നടക്കും. ആലക്കോട് ഗ്രാമപഞ്ചായത്തിലേത് രാവിലെ 11.30 മുതൽ 1.30 വരെ ഗ്രാമപഞ്ചായത്ത് ഓഫിസിൽ നടക്കും. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലേത് ഉച്ചക്ക് രണ്ടുമുതൽ 3.30 വരെ ഗ്രാമപഞ്ചായത്ത് ഓഫിസിൽ നടത്തും. അളവുതൂക്ക ഉപകരണങ്ങളോടൊപ്പം കഴിഞ്ഞ വർഷത്തെ സർട്ടിഫിക്കറ്റും അഞ്ച് രുപയുടെ സ്വന്തം മേൽവിലാസം എഴുതിയ പോസ്റ്റ് കവർ സഹിതം ഹാജരായി മുദ്ര പതിപ്പിക്കണം. ഈ സൗകര്യം മുഴുവൻ വ്യാപാരികളും പ്രയോജനപ്പെടുത്തണമെന്ന് തൊടുപുഴ ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ അറിയിച്ചു. മീനപ്പൂര ഉത്സവവും പ്രതിഷ്ഠ ദിനാഘോഷവും തൊടുപുഴ: പുറപ്പുഴ പുതുച്ചിറക്കാവ് ദേവിക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം 13 മുതൽ 18 വരെ നടക്കും. ഉത്സവദിവസങ്ങളിൽ രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, 5.30ന് അഭിഷേകം, ആറിന് അഷ്ടദ്രവ്യ ഗണപതി ഹോമം, 6.30 ന് വിശേഷാൽ പൂജകൾ, വൈകീട്ട് ഏഴിന് വിശേഷാൽ ദീപാരാധന, ചുറ്റുവിളക്ക്, കളമെഴുത്തും പാട്ട് എന്നിവ നടക്കും. 17 ന് പകൽപൂരം രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ് 8.45ന് തറവട്ടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കുംഭകുടം നിറ. ഒമ്പതിന് കുംഭകുടം താലപ്പൊലി ഘോഷയാത്ര. ചെണ്ടമേളം 10-30 ന് കുംഭകുടം അഭിഷേകം, 12ന് ഉച്ചപൂജ. വൈകീട്ട് 7.30 ന് പൂരം എഴുന്നള്ളിപ്പ്-മൂവേലിൽ ഉമാമഹേശ്വര ക്ഷേത്രത്തിൽനിന്ന്. രാത്രി 11ന് മുടിയേറ്റ്. 18ന് രാത്രി എട്ടിന് ഭജനാമൃതം. 10 ന് മുടിയേറ്റ് തുടർന്ന് ഗരുഡൻ തൂക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story