Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:35 AM IST Updated On
date_range 13 March 2022 5:35 AM ISTസ്ത്രീശക്തി കലാജാഥക്ക് തങ്കമണിയില്‍ സ്വീകരണം
text_fieldsbookmark_border
ചെറുതോണി: കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന സ്ത്രീശക്തി കലാ ജാഥക്ക് തങ്കമണിയില്‍ സ്വീകരണം നല്‍കി. പഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ലി ജോസഫ് ഉദ്ഘാടനം ചെയ്തു. ജാഥ മാനേജര്‍ ഷീജ രഘുവിന്‍റെ നേതൃത്വത്തിൽ നൃത്തവും ലഘു നാടകവും അവതരിപ്പിച്ചു. പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്‍റെ ഭാഗമായി സ്ത്രീ പീഡനത്തിനെതിരെയും സ്ത്രീധനത്തിനെതിരെയും പ്രതികരിക്കാന്‍ ആഹ്വാനം ചെയ്യുന്ന കലാപരിപാടികളാണ് ചടങ്ങില്‍ അവതരിപ്പിച്ചത്. മാര്‍ച്ച് എട്ട് മുതല്‍ 18വരെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തുന്ന കലാജാഥ ടീമംഗങ്ങളുടെ നാലാംദിന പരിപാടിയാണ് കാമാക്ഷി പഞ്ചായത്തില്‍ അരങ്ങേറിയത്. ഗ്രാമപഞ്ചായത്ത് പ്രധിനിധികളും സി.ഡി.എസ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. TDL KUDUMBASHREE കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അരങ്ങേറിയ കലാപരിപാടികള്‍ ഏകദിന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു ഇടുക്കി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍, ലിംഗ വിവേചനം തുടങ്ങിയവ തടയുന്നതിന് ജനങ്ങളെ ബോധവത്കരിക്കുന്നതിന്‍റെ ഭാഗമായി ജനപ്രതിനിധികള്‍ക്കും സര്‍ക്കാര്‍, അർധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കുമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി ഐ.സി.ഡി.എസിന്‍റെയും വനിത ശിശു വികസന വകുപ്പിന്‍റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അഡ്വ. വി.കെ. ഷാജി സ്ത്രീധന നിരോധന നിയമം എന്ന വിഷയത്തെ ആസ്പദമാക്കിയും പി.ആര്‍. പ്രീതി ജന്‍ഡര്‍ അവയര്‍നെസ് എന്ന വിഷയത്തിൽ ക്ലാസുകള്‍ എടുത്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സൻ ഉഷ മോഹനന്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.പി. അസ്മി, ഇടുക്കി ബ്ലോക്ക് ശിശുവികസന പദ്ധതി ഓഫിസര്‍ ഡോ. ആന്‍ ഡാര്‍ലി വര്‍ഗീസ് എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story