Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:35 AM IST Updated On
date_range 13 March 2022 5:35 AM ISTജില്ല പുസ്തകോത്സവത്തിന് അടിമാലിയില്‍ തിരിതെളിഞ്ഞു
text_fieldsbookmark_border
അടിമാലി: ഇടുക്കി . മൂന്ന് ദിവസങ്ങളിലായി അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് പുസ്തകോത്സവം നടക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയിലെ വിവിധ സാഹിത്യകാരന്മാരുടെ പുസ്തക പ്രകാശനം നടത്തിയതിനൊപ്പം കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് മോബിന്‍ മോഹന്‍, മുതിര്‍ന്ന സാഹിത്യപ്രവര്‍ത്തകന്‍ കാഞ്ചിയാര്‍ രാജൻ എന്നിവരെ ആദരിച്ചു. ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് കെ.എം. ബാബു ഫോട്ടോപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പുസ്തകോത്സവത്തിന്റെ ഭാഗമായി സാഹിത്യക്വിസ്, കാവ്യസദസ്സ്, നാടന്‍പാട്ട്, ഗാനമേള തുടങ്ങിയവ നടക്കും. ഉദ്ഘാടന സമ്മേളനത്തില്‍ ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ആര്‍. തിലകന്‍ അധ്യക്ഷത വഹിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഇ.ജി. സത്യന്‍, സ്വാഗതസംഘം ചെയര്‍മാന്‍ പി.എന്‍. ചെല്ലപ്പന്‍ നായര്‍, തൊടുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുകുമാരന്‍ എന്നിവർ പങ്കെടുത്തു. പുസ്തകോത്സവം 14ന് സമാപിക്കും. idl adi 5 book ചിത്രം: ഇടുക്കി ജില്ല പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
