Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകേബിള്‍ കഴുത്തില്‍...

കേബിള്‍ കഴുത്തില്‍ കുരുങ്ങി ഇരുചക്രവാഹന യാത്രികന് പരിക്ക്

text_fields
bookmark_border
നെടുങ്കണ്ടം: പണിക്കന്‍കുടിക്ക്​ സമീപം കേബിള്‍ കഴുത്തില്‍ കുരുങ്ങി ഇരുചക്രവാഹന യാത്രികന്​ പരിക്ക്. രാമക്കല്‍മേട് അയ്യക്കുന്ന് വിവേകിനാണ് പരിക്കേറ്റത്. താഴ്ന്നുകിടന്ന കേബിള്‍ കഴുത്തില്‍ കുരുങ്ങിയതിനെത്തുടര്‍ന്ന് വിവേക് റോഡിൽ തലയിടിച്ച് വീണു. ഈ സമയം മറ്റൊരു വാഹനത്തിലെത്തിയവര്‍ യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. രാമക്കല്‍മേട്ടില്‍നിന്ന്​ എറണാകുളത്തെ ജോലിസ്ഥലത്തേക്ക് പോകവെ പണിക്കന്‍കുടിക്ക് സമീപം റോഡിന് കുറുകെ കിടന്ന കേബിള്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. സംഭവമറിഞ്ഞ് കെ.എസ്.ഇ.ബി അധികൃതര്‍ സ്ഥലത്തെത്തി കേബിള്‍ മുറിച്ചുമാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story