Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമരുമകളെ ഉപദ്രവിച്ച...

മരുമകളെ ഉപദ്രവിച്ച വയോധികൻ പിടിയിൽ

text_fields
bookmark_border
തൊടുപുഴ: മരുമകളെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ വയോധികനെ ​പൊലീസ് അറസ്റ്റു ചെയ്തു. വണ്ടമറ്റം സ്വദേശിയാണ്​ അറസ്റ്റിലായത്​. മകന്റെ ഭാര്യ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മേഖല പരിശീലനം അടിമാലി: കേന്ദ്രാവിഷ്‌കൃത സാക്ഷരത പദ്ധതിയായ പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതിയില്‍ സാക്ഷരത ക്ലാസുകള്‍ക്ക് നേതൃത്വം നൽകുന്ന സന്നദ്ധ പ്രവര്‍ത്തകരായ അധ്യാപകരുടെ അടിമാലി മേഖല പരിശീലനം നടന്നു. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത സാക്ഷരത പഠിതാക്കളുടെ മികവുത്സവം 27ന് നടക്കും. പഞ്ചായത്ത് പ്രസിഡന്‍റ്​ ഷേര്‍ലി മാത്യൂ ഉദ്ഘാടനം ചെയ്തു. ഫോട്ടോ TDL Shilpashala: പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതി ഇന്‍സ്ട്രക്ടര്‍മാര്‍ക്കായി അടിമാലിയില്‍ സംഘടിപ്പിച്ച മേഖല പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി മാത്യൂ ഉദ്ഘാടനം ചെയ്യുന്നു ഏകദിന ശിൽപശാല ഇടുക്കി: ഭൂജല വിഭവ വിശകലനവും സുസ്ഥിര പരിപാലനവും എന്ന വിഷയത്തിൽ ഭൂജല വകുപ്പിന്‍റെ നേതൃത്വത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. റിട്ട. സീനിയർ ഹൈഡ്രോ ജിയോളജിസ്റ്റ് തോമസ് സ്കറിയ, ഭൂജല വകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ സി.ഡി ഷിബുമോൻ എന്നിവർ വിഷയം അവതരിപ്പിച്ചു. ഭൂജല വകുപ്പ് ജില്ല ഓഫിസർ ഡോ. വി.ബി വിനയൻ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story