Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാട്ടുപോത്തിനെ...

കാട്ടുപോത്തിനെ വേട്ടയാടിയ കേസ്: രണ്ടുപേർകൂടി അറസ്റ്റിൽ

text_fields
bookmark_border
കാട്ടുപോത്തിനെ വേട്ടയാടിയ കേസ്: രണ്ടുപേർകൂടി അറസ്റ്റിൽ
cancel
അടിമാലി: അടിമാലി റേഞ്ചിലെ നെല്ലിപ്പാറ വനമേഖലയിൽ കാട്ടുപോത്തിനെ വേട്ടയാടി മാംസം വിൽപന നടത്തിയ കേസിൽ രണ്ടുപേർകൂടി വനപാലകരുടെ പിടിയിൽ. തോപ്രാംകുടി സ്വദേശികളായ വെള്ളംകുന്നേൽ സജു, പൂമറ്റത്തിൽ ബിനു എന്നിവരാണ് വ്യാഴാഴ്ച പിടിയിലായത്. 48 കിലോ ഇറച്ചി വാങ്ങി തോപ്രാംകുടി മേഖലയിൽ വിൽപന നടത്തിയവരാണ് ഇവർ. ഇതോടെ ഈ കേസിൽ 12 പ്രതികൾ അറസ്റ്റിലായി. റേഞ്ച് ഓഫിസർ കെ.വി. രതീഷ്, മച്ചിപ്ലാവ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ ആർ. ബിനോജ്, സെക്ഷൻ ഫോറസ്റ്റർ പി.ജി. സന്തോഷ്‌, സജീവ്, ബെന്നി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. idl adi 2 arest ചിത്രം..കാട്ടുപോത്തിനെ വേട്ടയാടിയ കേസിൽ വനപാലകർ പിടികൂടിയ സജു, ബിനു എന്നിവർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story